ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ചി​കി​ത്സ​യി​ലി​രു​ന്ന ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Wednesday, August 28, 2024 12:03 AM IST
ഹ​രി​പ്പാ​ട്: ഡ​ല്‍​ഹി​യി​ലെ ഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. ചേ​പ്പാ​ട് മു​ട്ടം കു​ന്നേ​ല്‍ വീ​ട്ടി​ല്‍ പ്ര​ദീ​പ്- ഷൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ പ്ര​വീ​ണ (20)​ആ​ണ് മ​രി​ച്ച​ത്. വി​എം​സി​സി ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു മ​ര​ണം. ജൂ​ണ്‍ ആ​ദ്യം ഹോ​സ്റ്റ​ലി​ല്‍​നി​ന്നാ​ണ് പ്ര​വീ​ണ​യ്ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

നാ​ല്‍​പ്പ​തോ​ളം കു​ട്ടി​ക​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ദ്യം ഹ​രി​യാ​നയി​ലെ ജി​ന്ത​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​വീ​ണ​യെ പി​ന്നീ​ട് ഹ​രി​പ്പാ​ട്ടെ​യും പ​രു​മ​ല​യി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട്, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെത്തുട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ കു​ടും​ബം വ​ര്‍​ഷ​ങ്ങ​ളാ​യി ഹ​രി​യാ​ന​യി​ലെ ഇ​സാ​റി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണ്. അ​മ്മ ഷൈ​ല​ജ അ​വി​ടെ വി​ദ്യാ​ദേ​വി ജി​ന്ത​ര്‍ സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.