മ​ണ്ണി​ര​ ക​മ്പോ​സ്റ്റ് വി​ത​ര​ണോദ്ഘാ​ട​നം
Wednesday, August 28, 2024 12:03 AM IST
ചേ​ര്‍​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ സു​വോ​ള​ജി വി​ഭാ​ഗം നി​ർ​മി​ച്ച മ​ണ്ണി​ര​ ക​മ്പോ​സ്റ്റി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി ആ​ർ. ബി​ന്ദു​വും മ​ന്ത്രി പി. ​പ്ര​സാ​ദും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. സു​വോ​ള​ജി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജ് മാ​നേ​ജ്മെ​ന്‍റിന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്. ഏ​ക​ദേ​ശം അ​ഞ്ഞൂ​റ് കി​ലോ ജൈ​വ മ​ണ്ണി​ര​ ക​മ്പോ​സ്റ്റാണ് ഉ​ത്പാ​ദി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മാ​നേ​ജ​ർ റ​വ.​ഡോ.​ സെ​ല​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ല്‍ ഡോ. ​സി​ന്ധു എ​സ്. നാ​യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ല്‍ ഡോ.​ആ​ന്‍റ​ണി കു​ര്യാ​ക്കോ​സ്, സു​വോ​ള​ജി​വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ജെ. ആ​ന്‍റ​ണി, തൃ​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.