ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​ന്നു​ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; ഏ​ഴു​ പേ​ര്‍​ക്കു പ​രി​ക്ക്
Wednesday, August 28, 2024 12:03 AM IST
ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ തി​രു​വ​ിഴ​യ്ക്കു സ​മീ​പം മൂ​ന്നു കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഴു​ പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഒ​രു​കാ​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി​മ​റി​ഞ്ഞു.

മൂ​ന്നു​ കാ​റു​ക​ളി​ലെ​യും യാ​ത്ര​ക്കാ​രാ​യ ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല വി​ജ​യ​ഭ​വ​നി​ല്‍ വി​ജ​യ​ന്‍ (75), ആ​ര്‍.​എ​സ്. ഭ​വ​നി​ല്‍ ശ്രീ​ധ​ര​ന്‍​പി​ള്ള (74), വി​ജി​മോ​ന്‍ (44), ശ്രീ​റാം (11), പ​ത്ത​നം​തി​ട്ട പെ​രും​പ​ള്ളി​ചി​റ​ത്ത​ല​യ്ക്ക​ല്‍ അ​ജ​യ് വ​ര്‍​ഗീ​സ് (28), വ​ളം​പ​റ​മ്പി​ല്‍ അ​നൂ​പ് ഏ​ബ്ര​ഹാം (36), ത​ല​വ​ടി പ​രു​ത്തി​ക്ക​ല്‍ പു​ത്ത​ന്‍വീ​ട്‌​ സു​ബി​ന്‍ (28) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ചേ​ര്‍​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രും ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യു​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.