മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ: ജീ​വ​ന​ക്കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ
Wednesday, August 28, 2024 12:03 AM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റാ​ട്ടു​പു​ഴ രാ​മ​ങ്ക​രി സു​നി​ൽ ഭ​വ​ന​ത്തി​ൽ സു​നി​ലാ​ലി(45)​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം (എ​ൻ​എ​ച്ച്എം)​ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് സു​നി​ലാ​ൽ.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​യി​ലാ​ണ് ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ സ്ഥാ​പി​ച്ച​ത്. സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ ഇ​യാ​ളെ നി​രീ​ക്ഷി​ക്കു​ക​യും അ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ സിസിടിവി പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളാ​ണ് മൊ​ബൈ​ൽ കാ​മ​റ സ്ഥാ​പി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ ത്തുട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.