ഓ​ർ​മമ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ
Wednesday, August 28, 2024 12:03 AM IST
അന്പല​പ്പു​ഴ: കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ മ​റ​ഞ്ഞ​വ​രു​ടെ ഓ​ര്‍​മ​യ്ക്കാ​യി ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ 39 പേ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ക​പ്പ​ക്ക​ട ജ​ംഗ്ഷ​ൻ മു​ത​ൽ കി​ഴ​ക്കോ​ട്ട് പ​ത്തി​ൽ​പ്പാ​ലം വ​രെ​യു​ള്ള ക​നാ​ൽ​ക്ക​ര​യി​ൽ ഓ​ർ​മമ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്.

വാ​ർ​ഡി​ലെ 90 വീ​ടു​ക​ളി​ൽ​നി​ന്ന് വി​ട്ടു​പി​രി​ഞ്ഞ​വ​രു​ടെ ഓ​ര്‍​മ​യ്ക്കാ​യി 200 ഓ​ളം ചെ​ടി​ക​ളും മ​ര​ങ്ങ​ളു​മാ​ണ് ചെ​ടി​ച്ച​ട്ടി​ക​ളി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച് നി​ര​ത്തി​യി​ട്ടു​ള്ള​ത്. ക​നാ​ൽ ക​ര​യു​ടെ സൗ​ന്ദ​ര്യ​വ​ത്കര​ണ​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​തി​നൊ​പ്പം, കു​ട്ടി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി ഒ​ത്തു​കൂ​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​യി ഇ​പ്പോ​ൾ ഇ​വി​ടം മാ​റി.


എ​ച്ച്. സ​ലാം എം​എ​ൽ​എ ഓ​ര്‍​മ മ​ര​ത്തി​ന് വ​ള​വും വെ​ള്ള​വും പ​ക​ർ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര​പ്പ​റ​മ്പി​ൽ കെ.​എ​സ്. ലാ​ലു​വി​ന്‍റെ വ​സ​തി​ക്കു സ​മീ​പം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സാ​ബു ആ​ർ. ത​യ്യി​ൽ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷീ​ബാ രാ​കേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം കെ. ​ക​വി​ത, കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി പി.ആ​ർ. ര​തീ​ഷ് കു​മാ​ർ, ട്ര​ഷ​റ​ർ സി​മോ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.