ക്ഷീ​രസം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
Wednesday, August 28, 2024 12:03 AM IST
പൂച്ചാ​ക്ക​ൽ: ക്ഷീ​ര​വി​ക​സ​നവ​കു​പ്പ്, തൈ​ക്കാ​ട്ടു​ശേരി ബ്ലോ​ക്ക് ക്ഷീ​ര​സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​രസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​ള്ളി​പ്പു​റം വെ​ള്ളി​മു​റ്റം ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി​യ ക്ഷീ​രസം​ഗ​മം ദ​ലീ​മ ജോ​ജോ എം​എ​ൽ​എ, ബ്ലോ​ക്കി​ലെ മു​തി​ർ​ന്ന ക്ഷീ​രക​ർ​ഷ​ക​രാ​യ ഭാ​ർ​ഗ​വി ഗോ​വി​ന്ദ​ൻ, ഒ.​പി. ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക്ഷീ​രോ​ത്പ​ന്ന നി​ർ​മാ​ണപ്ര​ദ​ർ​ശ​നം, ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, ക്ഷീ​ര വി​ക​സ​ന സെ​മി​നാ​ർ, ഡ​യ​റി ക്വി​സ്, സ​മ്മാ​ദാ​നം എ​ന്നി​വ ന​ട​ന്നു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ര​ജി​ത, പ്ര​സി​ഡന്‍റ് ദീ​പ സ​ജീ​വ്, ക്ഷീ​രവി​ക​സ​ന ഓ​ഫീസ​ർ എ​സ്.​ സി​നി​മോ​ൾ, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന ക്ഷീ​ര ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.