ചങ്ങനാശേരി: പാവപ്പെട്ടവരുടെ സംരക്ഷകയായി മാറി ജീവിച്ചിരിക്കുമ്പോൾത്തന്നെ കാരുണ്യത്തിന്റെ മുഖമായി മാറിയ വിശുദ്ധയായിരുന്നു മദർ തെരേസയെന്ന് കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ലിബിൻ തുണ്ടുകളം.
കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ മദർ തെരേസയുടെ 114-ാമത് ജന്മദിന അനുസ്മരണ സമ്മേളനം ചങ്ങനാശേരി സെന്റ് വിൻസെന്റ് പുവർഹോമിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോൻ തൂമ്പൂങ്കൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര മുഖ്യാപ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി സൈബി അക്കര, ഫൊറോന ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, ഗ്ലോബൽ വർക്കിംഗ് കമ്മറ്റിയംഗം ബാബു വള്ളപ്പുര, അതിരൂപത സെക്രട്ടറി കെ.എസ്. ആന്റണി കരിമറ്റം, ലിസി ജോസ്, സെന്റ് വിൻസെന്റ് പുവർ ഹോം മാനേജർ സിസ്റ്റർ ലിനറ്റ് എഫ്സിസി, ബേബിച്ചൻ പുത്തൻപറമ്പ്, കൊച്ചുറാണി ജോസഫ് എന്നിവർ പ്രസംഗിച്ചു.