കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിലെ മ​തി​ൽ ഇ​ടി​ഞ്ഞു​ വീ​ണു; അ​പ​ക​ടം ഒ​ഴി​വാ​യി
Wednesday, August 28, 2024 12:03 AM IST
കാ​യം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. അ​പ​ക​ടം ഒ​ഴി​വാ​യി. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെയാണ് മു​ൻഭാ​ഗ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണ​ത്.

ആ​ശു​പ​ത്രി​യു​ടെ മു​ൻ​ഭാ​ഗ​ത്ത് ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ന​ട​പ്പാ​ത​യി​ൽ ആ ​സ​മ​യം ആ​ളു​ക​ൾ സ​ഞ്ച​രി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ചെ​ളി​യും മ​ലി​ന​ജ​ല​വും പു​റ​ത്തേ​ക്ക് ഒ​ഴു​കി. ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ലി​ന​ജ​ല​മാ​ണ് റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യ​ത്.


ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത് മ​തി​ലി​നോ​ട് ചേ​ർ​ന്ന് റോ​ഡി​ലാ​ണ്. ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.