വാ​ട്ട​ർ അ​ഥോ​റി​റ്റി ബി​ൽ കൗ​ണ്ട​റി​ൽ പ​രാ​ധീ​ന​ത​ക​ളെ​ന്നു പ​രാ​തി
Wednesday, August 28, 2024 12:03 AM IST
ആ​ല​പ്പു​ഴ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ആ​ല​പ്പു​ഴ പി​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ അ​സി​. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് മ​ര്യാ​ദ​യ്ക്ക് നി​ന്ന് ബി​ല്ല് അ​ട​യ്ക്കാ​ൻ സൗ​കര്യമി​ല്ലെ​ന്നു പ​രാ​തി. വെ​ള്ള​ത്തി​ന്‍റെ ബി​ല്ല് അ​ട​യ്ക്കാ​ൻ വ​രു​ന്ന​വ​ർ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് സ​ഹി​ച്ച് മ​ലി​ന​മാ​യ പ​രി​സ​ര​ത്ത് ക്യു ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി പ​റ​യു​ന്നു.

ബി​ല്ല് അ​ട​യ്ക്കാ​ൻ വ​ന്ന​വ​രു​ടെ നീ​ണ്ട ക്യു ​മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി​യി​ട്ടും യാ​തൊ​രു പ​രി​ഹാ​ര​വും ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, സ​ർ​ക്കാ​രി​ൽ​നി​ന്നു ഒ​രു കാ​ഷ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന നി​ർ​ദേശ​മാ​ണു​ള്ള​തെ​ന്നും എ​ൻ​ജി​നിയ​ർ അ​റി​യി​ച്ച​താ​യി പ​റ​യു​ന്നു. കൂ​ടാ​തെ ബി​ല്ല് അ​ട​യ്ക്കു​ന്ന സ്ഥ​ല​ത്തും ഓ​ഫീ​സി​നു ചു​റ്റും വാ​ട്ട​ർ ടാ​ങ്ക് നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തും ആ​ർ​ഒ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ​രപ്ര​ദേ​ശ​വും വ​ള​രെ വൃ​ത്തിഹീ​ന​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം, ചെ​ളി​വെ​ള്ളം മു​ത​ലാ​യ​വ കെ​ട്ടി​ക്കിട​ക്കു​ന്ന​താ​യും ആ​ക്ഷേ​പം.