ഹ​രി​പ്പാ​ട് സ​ബ​ർ​മ​തി സ്‌​പെ​ഷ​ൽ സ്കൂ​ൾ: നാ​ളെ ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ
Monday, August 26, 2024 11:49 PM IST
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് 2017ൽ സ്ഥാ​പി​ത​മാ​യ സ​ബ​ർ​മ​തി സ്‌​പെ​ഷ​ൽ സ്കൂ​ൾ നാ​ളെ ഏഴാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രും മാ​ന​സി​കാ​രോ​ഗ്യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​മാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, സ്വ​യം തൊ​ഴി​ലി​ൽ പ്രാ​വി​ണ്യ​മു​ണ്ടാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച സ​ബ​ർ​മ​തി ഇ​ന്നു നി​ര​വ​ധി കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ്ര​യ കേ​ന്ദ്ര​മാ​ണ്.

ശാ​രീ​രി​ക അ​വ​ശ​ത​ക​ളും മാ​ന​സി​ക ആ​രോ​ഗ്യ പ്ര​യാ​സ​ങ്ങ​ളും നേ​രി​ടു​ന്ന മ​ക്ക​ളെ നോ​ക്കി നെ​ടു​വീ​ർ​പ്പി​ടു​ന്ന അ​മ്മ​മാ​രു​ടെ ഹൃ​ദ​യ​ത്തി​ലി​ടം നേ​ടി​യ സ​ബ​ർ​മ​തി അ​വ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ല​യ​മാ​യി​ട്ട​ല്ല ദേ​വാ​ല​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ര​മേ​ശ് ചെ​ന്നി​ത്ത​ല എംഎൽ എ ചെ​റി​യ നി​ല​യി​ൽ തു​ട​ങ്ങിവ​ച്ച സ​ബ​ർ​മ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​ന​ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഇ​ന്ന് ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് സ്വ​ന്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളോ​ടെ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത് ഹ​രി​പ്പാ​ടി​നാ​കെ അ​ഭി​മാ​ന​മാ​ണ്.

ഇ​പ്പോ​ൾ വി​ദ്യാ​ല​യ​ത്തി​ൽ 130 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. 18 ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​യം പ​ര്യാ​പ്ത തൊ​ഴി​ല​ധി​ഷ്ഠി​ത പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ബ്രെ​ഡ് നി​ർ​മാ​ണ പ​രി​ശീ​ല​ന യൂ​ണി​റ്റ​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭി​ന്നശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫി​സി​യോതെ​റാ​പ്പി ഡോ​ക്ട​റു​ടെ ചി​കി​ത്സാസേ​വ​നം എന്നിവ ല​ഭ്യ​മാ​ണ്. ഒ​പ്പം ഒ​രു ഫി​സി​യോ തെ​റാ​പ്പി സെ​ന്‍ററും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സ​ബ​ർ​മ​തി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വാ​ർ​ഷി​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​ർ​വ​ഹി​ക്കും. എം​എ​ൽ​എ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്ര​വാ​സി വ്യാ​വ​സാ​യി എം. എ. യൂ​സ​ഫ് അ​ലി മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. ഫി​സി​യോ തെ​റാ​പ്പി സെ​ന്‍ററിന്‍റെ ഉ​ദ്ഘാ​ട​നം കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി നി​ർ​വ​ഹി​ക്കും. സാ​ഹി​ത്യ​കാ​ര​ൻ ടി. പ​ത്മ​നാ​ഭ​ൻ, ഡോ. പി. ​എ. ഫ​സ​ൽ ഗ​ഫൂ​ർ, ഡോ.​ വ​ർ​ഗീ​സ് ജേ​ക്ക​ബ്, ജോ​ൺ മ​ത്താ​യി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​ഗ​ത്ഭ​രെ ആ​ദ​രി​ക്കും.