വ​ള്ള​ങ്ങ​ളി​ലെ എ​ൻ​ജി​ൻ മോ​ഷ്‌​ടി​ച്ച​യാ​ൾ പി​ടി​യി​ൽ
Monday, August 26, 2024 11:49 PM IST
ഹ​രി​പ്പാ​ട്: മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ലെ എ​ൻ​ജി​ൻ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

ആ​റാ​ട്ടു​പു​ഴ രാ​മ​ഞ്ചേ​രി ആ​ശാ​രി​ശേരി​ൽ വീ​ട്ടി​ൽ അ​നീ​ഷി(​കി​ച്ചു-25)നെയാണ് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ൻ​ജി​ൻ മോ​ഷ​ണ​ക്കേ​സി​ൽ നേ​ര​ത്തേ​യും ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. രാ​മ​ഞ്ചേ​രി, വ​ട്ട​ച്ചാ​ൽ, വ​ലി​യ​ഴീ​ക്ക​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് 10 എ​ൻ​ജി​നാ​ണ് മോ​ഷ​ണം പോ​യ​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.