ദേ​ശീ​യ​പാ​ത​യി​ൽ മി​നി​ലോ​റി​യി​ടി​ച്ച് കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, August 26, 2024 11:49 PM IST
തു​റ​വൂ​ർ: ദേ​ശീ​യപാ​ത​യി​ൽ പൊ​ന്നാം​വെ​ളി പ​ത്മാ​ക്ഷി ക​വ​ല​യ്ക്കു സ​മീ​പം മി​നി​ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പാ​ച​ക​ത്ത ൊഴി​ലാ​ളി​യും ജ​ലാ​ൽ കാ​റ്റ​റിം​ഗ് ഉ​ട​മ​യു​മാ​യ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ വെ​ളി​പറ​മ്പി​ൽ വീ​ട്ടി​ൽ ജ​ലാ​ലു​ദ്ദി​ൻ വി.​എ (55) ആ​ണ് മ​രി​ച്ച​ത്.

പൊ​ന്നാം​വെ​ളി​യി​ലെ ഓ​ഡി​റ്റോറി​യ​ത്തി​ൽ വി​വാ​ഹ സ​ത്​കാ​ര​ത്തി​നു​ള്ള പാ​ച​ക ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി രാ​ത്രി 10ന് ​വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ചേ​ർ​ത്ത​ല ഭാ​ഗ​ത്തുനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​യ മി​നി​ലോ​റി ഇ​ടി​ച്ചുവീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​ർ തു​റ​വൂ​ർ ഗ​വൺമെന്‍റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


സം​സ്കാ​രം ന​ട​ത്തി. പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ൽ വെ​ളി​പ​റ​മ്പി​ൽ പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ മു​സ്‌ലിയാ​രു​ടെ​യും പ​രേ​താ​യ ബീ​പാ​ത്തു​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജു​മൈ​ല​ത്ത്.

മ​ക്ക​ൾ: ജു​സൈ​ന, ജ​ഫ്ന (ന​ഴ്സ്, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്). മ​രു​മ​ക്ക​ൾ: അ​നൂ​പ് കൊ​ച്ചി, ആ​ഷി​ക് വൈ​ക്കം (കോ​സ്റ്റ് ഗാ​ർ​ഡ്, ചെ​ന്നൈ).