ജൈ​വാ​മൃ​തം പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്കം
Monday, August 26, 2024 11:49 PM IST
അ​മ്പ​ല​പ്പു​ഴ: ന​ന്മ പു​രു​ഷ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജൈ​വാ​മൃ​തം പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ ആ​ന​ക്ക​ണ്ട​ത്തി​ലാ​ണ് ജൈ​വ​കൃ​ഷി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. സാ​ദ്ദി​ഖ് എം.​ മാ​ക്കി​യി​ല്‍ കൃ​ഷി​ക്കാ​യി വി​ട്ടു​കൊ​ടു​ത്ത ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ന​ന്മ​യു​ടെ 11 അം​ഗ യു​വാ​ക്ക​ള്‍ കൃ​ഷി ചെ​യ്യു​ന്ന​ത്.

വെ​ണ്ട, വ​ഴു​ത​ന, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, പ​ട​വ​ലം, പാ​വ​ല്‍ എ​ന്നി​വ​യാ​ണ് 50 സെ​ന്‍റി​ല്‍ ആ​ദ്യ​കൃ​ഷി ഇ​റ​ക്കി. ബാ​ക്കി 50 സെ​ന്‍റി​ല്‍ വാ​ഴ​യും ഇ​ട​വി​ള​യാ​യി ചേ​ന​യു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ചു​റ്റി​നു​മു​ള്ള നീ​ര്‍​ച്ചാ​ലു​ക​ള്‍ മ​ത്സ്യ​കൃ​ഷി​ക്കാ​യും ഒ​രു​ക്കി​യെ​ടു​ക്കും. പ്ര​ത്യേ​ക പിവിസി പൈ​പ്പു​ക​ള്‍​വ​ഴി ജ​ല​സേ​ച​ന സൗ​ക​ര്യ​വും  ഒ​രു​ക്കി​യി​ട്ടു​ണ്ട്‌.


പ​ച്ച​ക്ക​റി​ത്തൈ ന​ട്ട് എ​ച്ച്. സ​ലാം എം​എ​ല്‍​എ കൃ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ പു​ന്ന​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി.​സൈ​റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.