വെ​ട്ടി​യാ​ർ നേ​ർ​ച്ച​പ്പ​ള്ളി-രാ​മ​ന​ല്ലൂ​ർ റോ​ഡി​നു ശാ​പ​മോ​ക്ഷം
Monday, August 26, 2024 11:49 PM IST
മാ​ങ്കാം​കു​ഴി: ത​ക​ർ​ന്ന് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് യാ​ത്ര ദു​ഷ്ക​ര​മാ​ക്കി​യ വെ​ട്ടി​യാ​ർ നേ​ർ​ച്ച​പ്പ​ള്ളി - രാ​മ​ന​ല്ലൂ​ർ റോ​ഡി​ൽ ഒ​ടു​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. ത​ക​ർ​ന്നുകി​ട​ക്കു​ന്ന റോ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി തീ​ർ​ന്ന​ത് സം​ബ​ന്ധി​ച്ച് ദീ​പി​ക ക​ഴി​ഞ്ഞദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തെ​ന്ന് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ ര​മ്യ സു​നി​ൽ പ​റ​ഞ്ഞു. മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നുകി​ട​ക്കു​ന്ന റോ​ഡ് സ​ഞ്ചാ​രയോ​ഗ്യ​മാ​ക്കാ​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ വ​ലി​യ പ്ര​തി​ഷേ​ധം നി​ല​നി​ന്നി​രു​ന്നു.


മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് കു​ഴി​യും റോ​ഡും തി​രി​ച്ച​റി​യാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​വും പ​തി​വാ​യി​രു​ന്നു. കൊ​ല്ലം - തേ​നി ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെടെ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​ൻ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

കു​ഴി​ക​ൾ അ​ട​ച്ചും ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ ടാ​റിം​ഗ് ഇ​ള​ക്കി റീ ​ടാ​റിം​ഗ് ഉ​ൾപ്പെടെ​യു​ള്ള അ​റ്റ​കു​റ്റപ്പണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.