കൈനകരി: കൈനകരി കൃഷിഭവന് പരിധിയില്‍ വരുന്ന പുല്ലാട്ട് പാടശേഖരത്തിലെ നെല്‍കര്‍ഷകരുടെ നെല്ല് സപ്ലൈകോ ഏറ്റെടുത്തിട്ടും നാലുമാസമായിട്ടും പണം അനുവദിച്ചു കിട്ടിയില്ലെന്ന് ആരോപിച്ച് കര്‍ഷകര്‍ രംഗത്ത്. എസ്ബിഐ ബാങ്കില്‍നിന്നാണ് പണം ലഭിക്കാത്തതെന്ന് കര്‍ഷകര്‍ പറഞ്ഞു. 200 ഏക്കറോളം വരുന്ന പാടശേഖരത്തെ 75 ഏക്കറില്‍ കൃഷിയിറക്കിയ 40 കര്‍ഷകര്‍ക്കാണ് എസ്ബിഐയില്‍നിന്നു പണം അനുവദിച്ചുകിട്ടാത്തത്.
എന്നാല്‍, കാനറാ ബാങ്കില്‍നിന്ന് പണം അനുവദിച്ചുകിട്ടുകയും ചെയ്തു. ഏപ്രില്‍ 25നാണ് സപ്ലൈക് കര്‍ഷകരില്‍നിന്ന് നെല്ല് ഏറ്റെടുത്തത്. സപ്ലൈകോയില്‍നിന്ന് ഇതുവരെ ഫണ്ട് അനുവദിച്ചില്ല എന്ന മറുപടിയാണ് ബാങ്കില്‍നിന്ന് ലഭിക്കുന്നതെന്നും പണം എന്നു ലഭിക്കുമെന്ന കാര്യത്തില്‍ ബാങ്കില്‍നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിക്കുന്നില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നതെന്നുമാണ് കര്‍ഷകരുടെ വാദം. പണം ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഈ പാടശേഖരത്തിലെ എല്ലാ കൃഷിക്കാരും സമരപരിപാടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.