അനാമികയുടെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം ‘വി​സ്മ​യം 2024’ആരംഭിച്ചു
Sunday, August 25, 2024 11:27 PM IST
ആ​ല​പ്പു​ഴ: ചെ​റി​യ പ്രാ​യ​ത്തി​ല്‍​ത്ത​ന്നെ ചി​ത്ര​ര​ച​ന​യി​ല്‍ പേ​രും പെ​രു​മ​യും നേ​ടി​യെ​ടു​ത്ത അ​നാ​മി​ക​യു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം വി​സ്മ​യം 2024 ആ​ല​പ്പു​ഴ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ര്‍​ട്ട് ഗാല​റി​യി​ല്‍ ആ​രം​ഭി​ച്ചു. ഓ​ള്‍​ഡ് ഈസ് ഗോ​ള്‍​ഡ് ഫെ​യിം കൂ​റ്റു​വേ​ലി ബാ​ല​ച​ന്ദ്ര​ന്‍ ചി​ത്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ശ്രീ ​പു​ഷ്പ​ക​ബ്രാ​ഹ്‌​മ​ണ സേ​വാ സം​ഘം കുറ്റു​വേ​ലി പ്രാ​ദേ​ശി​ക സ​ഭാ പ്ര​സി​ഡ​ന്‍റ് പ​ര​മേ​ശ്വ​ര​നു​ണ്ണി അ​ധ്യ​ക്ഷ​നാ​യി.

ആ​റു വ​യ​സു മു​ത​ല്‍ വ​ര​യു​ടെ ലോ​ക​ത്ത് അ​നാ​മി​ക​യു​ണ്ട്. എ​ട്ടാം വ​യ​സി​ല്‍ 150 ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സി​ലും ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സി​ലും ഇ​ടം​പി​ടി​ച്ചു. പ​ട്ട​ണ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​നാ​മി​ക നി​യ​മ​ സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ര​വീ​ന്ദ്ര​കു​മാ​റി​ന്‍റെ​യും ചേ​ര്‍​ത്ത​ല സെ​ന്‍റ് ആ​ന്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക വി. ​ര​ഞ്ജി​നി​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ന്‍ അ​ഭി​ന​വ് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ്.