കാ​യം​കു​ള​ത്ത് ഉ​യ​ര​പ്പാ​ത: സ​മ​രസ​മി​തി​യു​ടെ പി​ന്നി​ൽ രാ​ഷ്‌ട്രീയല​ക്ഷ്യം: എ​ൽഡിഎ​ഫ്
Sunday, August 25, 2024 11:27 PM IST
കായം​കു​ളം: ദേ​ശീ​യപാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കു മ​തി​യാ​യ യാ​ത്രാസൗ​ക​ര്യ​ത്തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്ക​ണ​മെ​ന്ന് എ​ൽഡിഎ​ഫ് കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​യ​ര​പ്പാ​ത നി​ർ​മിക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി സ​മ​രരം​ഗ​ത്തു​ള്ള സ​മ​രസ​മി​തി​ക്കു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്നും എ​ൽഡിഎ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യം​കു​ള​ത്തെ ജ​ന​ങ്ങ​ൾ​ക്കു റോ​ഡ് ക്രോ​സ് ചെ​യ്ത് പ​ര​സ്പ​രം യാ​ത്രചെ​യ്യാ​ൻ മ​തി​യാ​യ സൗ​ക​ര്യം ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്നാ​ണ് തു​ട​ക്കം മു​ത​ൽ എ​ൽഡിഎ​ഫി​ന്‍റെ നി​ല​പാ​ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​എ​ൻ​കെ ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ രൂ​പീ​ക​ര​ണ ഘ​ട്ടം മു​ത​ൽ എ​ൽഡിഎ​ഫ് ഈ ​ആ​വ​ശ്യ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ക​യാ​ണ്.

ജ​ന​കീ​യസ​മ​ര​സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യി സിപിഎം ​ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. സ​ജീ​വ​നും പ്ര​വാ​സി കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ദി​നേ​ശ് ച​ന്ദ​ന ക​ൺ​വീ​ന​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചു.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ യു. ​പ്ര​തി​ഭ എംഎ​ൽഎ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൽഡിഎ​ഫ് നേ​താ​ക്ക​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തിരു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ എംപി ആ​യി​രു​ന്ന എ.എം. ആ​രി​ഫും, യു. ​പ്ര​തി​ഭ എംഎ​ൽഎയും കാ​യം​കു​ളം ന​ഗ​ര​സ​ഭ​യും കേ​ന്ദ്ര​മ​ന്ത്രി​ക്കും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്കും ക​ത്തു ന​ൽ​കു​ക​യും നി​ര​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് എ.എം. ആ​രി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2024 ഫെ​ബ്രു​വ​രി മൂ​ന്നി​ന് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട്രേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും, ദേ​ശീ​യ​പാ​ത അഥോ​റി​റ്റിയി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും, സ​മ​ര​സ​മി​തി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു.

ഈ ​യോ​ഗ​ത്തി​ൽ ഒഎ​ കെ ​ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മിക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ദേ​ശീ​യ​പാ​താ അഥോ​റി​റ്റി അ​റി​യി​ച്ചു. ഇ​തി​നി​ട​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണ ആ​വ​ശ്യക്ക​മ്മി​റ്റി ഇ​ല്ലാ​താ​കു​ക​യും എ​ലി​വേ​റ്റ​ഡ് പാ​ലം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പു​തി​യ സ​മ​ര​സ​മി​തി രം​ഗ​ത്തുവ​രി​ക​യും ചെ​യ്തു. ഈ ​ആ​വ​ശ്യ​ത്തെ​യും അം​ഗീ​ക​രി​ച്ച് കൊ​ണ്ട് എ.എം. ആ​രി​ഫും എം​എ​ൽഎയും ന​ഗ​ര​സ​ഭ​യും കേ​ന്ദ്ര​ത്തി​നു ക​ത്തു ന​ൽ​കി.


ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​യം​കു​ള​ത്ത് ഫ്ലൈ ​ഓ​വ​ർ നി​ർ​മിക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് 2023 ജൂ​ലൈ 28ന് ​കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്ഗ​രി മ​റു​പ​ടി ക​ത്തു ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു ന​ൽ​കു​ക​യും ചെ​യ്തു. പാ​ർ​ലെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ സ​മ​ര​സ​മി​തി​യെ ഒ​രു വി​ഭാ​ഗം ഹൈ​ജാ​ക് ചെ​യ്തു. ​തു​ട​ർ​ന്ന് ​യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ വി​ജ​യ​ത്തി​നാ​യി സ​മ​ര​സ​മി​തി​യെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

സ​മ​ര​സ​മി​തി​യി​ലെ മ​റ്റൊ​രു വി​ഭാ​ഗം ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യും സ​മീ​പ​നം സ്വീ​ക​രി​ച്ചു. ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം സ​മ​രം കൈ​ക്ക​ലാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ ദേ​ശീ​യ​പാ​താ സ​മ​രം പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലാ​ക്കി രാ​ഷ്ട്രീ​യ​വ​ത്കരി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ നി​ല​വി​ലെ എം​പി​യെ ന്യാ​യീ​ക​രി​ച്ച് എംഎ​ൽഎയെ​യും ന​ഗ​ര​സ​ഭ​യെ​യും ആ​ക്ര​മി​ക്കാ​നാ​ണ് സ​മ​ര​സ​മി​തി​യി​ലെ ഒ​രു വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യു​ടെ ആ​ദ്യ ഡിപിആ​റി​ൽ ടെ​ക്സ്മോ​ ജം​ഗ്ഷ​ൻ മു​ത​ൽ ഷെ​ഹി​ദാ​ർ പ​ള്ളിവ​രെ​യു​ണ്ടാ​യി​രു​ന്ന ആ​കാ​ശ​പാ​ത നി​ർ​ദേശം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മ്പോ​ൾ കെ.സി. വേ​ണു​ഗോ​പാ​ലാ​ണ് എംപി എ​ന്നു​ള്ള വി​വ​രം ബോ​ധ​പൂ​ർ​വം ഇ​ക്കൂ​ട്ട​ർ മ​റ​ച്ചുവയ്ക്കുക​യാ​ണ്. ഇ​തി​നു​ത്ത​ര​വാ​ദി ആ​ര് എ​ന്നു​ള്ള​ത് കെ.സി. വേ​ണു​ഗോ​പാ​ൽ എം​പി വ്യ​ക്ത​മാ​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്കു മ​തി​യാ​യ യാ​ത്രാസൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണം എ​ന്നും കേ​ന്ദ്രം ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.എ​ച്ച്. ബാ​ബു​ജാ​ൻ, എ. ​ഷാ​ജ​ഹാ​ൻ, എ​സ്. ന​സിം, ബി. ​അ​ബി​ൻ​ഷാ, ലി​യാ​ക്ക​ത്ത് പ​റ​മ്പിൽ, സ​ക്കീ​ർ മ​ല്ലഞ്ച​രി, കെ. മോ​ഹ​ന​ൻ, ഡോ.​ സ​ജു ഇ​ട​യ്ക്കാ​ട്, സ​ലിം മു​രു​ക്കും​മൂ​ട്, ജ​യ​റാം എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.