മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വ​യോ​ധി​ക​യെ ഉ​പ​ദ്ര​വി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ
Sunday, August 25, 2024 11:27 PM IST
കാ​യം​കു​ളം: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഒ​ളി​ച്ചി​രു​ന്ന​ശേ​ഷം ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണും അ​പ​ഹ​രി​ച്ച പ്ര​തി പി​ടി​യി​ല്‍. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ര്‍തെ​ക്ക് കാ​ട്ടു​പു​ര​യ്ക്ക​ല്‍ സു​ധാ​ല​യ​ത്തി​ല്‍ ധ​നീ​ഷ് (29) ആ​ണ് ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞദി​വ​സം രാ​ത്രിയിലായി​രു​ന്നു സം​ഭ​വം. വ​യോ​ധി​ക​ അറി​യാ​തെ അ​ക​ത്തു​ക​യ​റി ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ള്‍ രാ​ത്രി​യി​ല്‍ വ​യോ​ധി​ക​യെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​വും മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ചു​വാ​ങ്ങി​യ ശേ​ഷം വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ലാ​ക്കി വാ​തി​ല്‍ പൂ​ട്ടി​യ ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു.


ക​ത​കു​ക​ള്‍ തു​റ​ക്കാ​ത്ത​തി​നെത്തുട​ര്‍​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി ക​ത​കു തുറ​ന്നു വ​യോ​ധി​ക​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ആക്രമണ സം​ഭ​വം സം​ബ​ന്ധി​ച്ച് വ​യോ​ധി​ക പൊ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യ​ത്. പി​ടി​യി​ലാ​യ പ്ര​തി മു​മ്പു പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് ക​ന​ക​ക്കു​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.