ഗോ​ള്‍​ഡ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​. സ്ഥാ​പി​ച്ച കാ​മ​റ​ക​ള്‍ പോ​ലീ​സ് എ​ടു​ത്തു​മാ​റ്റി
Sunday, August 25, 2024 11:27 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ല്‍ അ​മ്മ​ന്‍കോ​വി​ല്‍ സ്ട്രീ​റ്റീ​ല്‍ സ്ഥി​തിചെ​യ്യു​ന്ന സം​ഗീ​ത ജ്വ​ല്ല​റി​യി​ല്‍​നി​ന്ന് ഒ​രു കി​ലോ സ്വ​ര്‍​ണം മോ​ഷ​ണം പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്ന​ത്തെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​സു​രേ​ന്ദ്ര​ന്‍റെ നി​ര്‍​ദേ​ശപ്ര​കാ​രം സീ​റോ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ജെ​ട്ടി, ക​ണ്‍​ട്രോ​ള്‍ റൂം ​വെ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ഗോ​ള്‍​ഡ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 10 ല​ക്ഷം രൂ​പ മു​ത​ല്‍ മു​ട​ക്കി സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ള്‍ മു​ല്ല​ക്ക​ല്‍ റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് എ​ടു​ത്തുമാ​റ്റി​യ​ത് പു​നഃസ്ഥാ​പി​ക്ക​പ്പെ​ട്ടി​ല്ല.


അ​ന്നു മോ​ഷ​ണം ന​ട​ന്നു മൂ​ന്നു ദി​വ​സ​ത്തി​ന​കം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു തൊ​ണ്ടിമു​ത​ല്‍ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നാ​യി​രു​ന്നു. കാ​മ​റ​ക​ള്‍ എ​ത്ര​യും വേ​ഗം പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.