ജെ​ബി കോ​ശി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്ത​ലു​ക​ൾ പു​റ​ത്തു​വി​ട​ണം: ഡോ. ​ആ​നാ​പ​റ​മ്പി​ൽ
Tuesday, May 7, 2024 10:45 PM IST
ആ​ല​പ്പു​ഴ: ജെ​ബി കോ​ശി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്ത​ലു​ക​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​ല​പ്പു​ഴ ബി​ഷ​പ് ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ. രൂ​പ​ത അ​ടി​സ്ഥാ​ന ക്രൈ​സ്ത​വസ​മൂ​ഹം (ബി​സി​സി) സം​ഘ​ടി​പ്പി​ച്ച ഫൊ​റോ​ന നേ​തൃ​സം​ഗ​മ​ത്തി​നു പു​ന്ന​പ്ര​യി​ൽ പ​രി​സ​മാ​പ്തി കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രൂ​പ​ത​യു​ടെ തീ​ര​ദേ​ശ​ത്തും കാ​ർ​ഷി​ക കെ​ട്ടി​ടനി​ർ​മാ​ണ, ഇ​ത​ര തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലും അ​വ​സ​രം സൃ​ഷ്ടി​ക്കാ​നും ക​ണ്ടെ​ത്താ​നും ഇ​ത്ത​രം സം​ഗ​മം പ്ര​യോ​ജ​ന​പ്പെ​ട​ണം. അ​തി​നാ​യു​ള്ള നേ​തൃ​സം​ഗ​മ​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​യ ശ്ര​മ​മാ​ണ്. സ​ഭ​യു​ടെ 2025 ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ വി​ശ്വാ​സ​വും സ്നേ​ഹ​വു​മാ​കു​ന്ന പാ​ള​ങ്ങ​ളി​ലൂ​ടെ പു​തി​യ ആ​ശ​യ​ങ്ങ​ളും മാ​ർ​ഗ​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തി സ​ഭ മു​മ്പോ​ട്ടു കു​തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ന്ന​പ്ര സെ​ന്‍റ് ജോ​സ​ഫ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന നേ​തൃ​സം​ഗ​മം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ​വീട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ.​ബി. കോ​ശി​ക​മ്മീ​ഷ​ൻ, തീ​ര​ദേ​ശ വി​ഷ​യ​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​നാ പ​ഠ​നം, ശു​ശ്രൂ​ഷാ സ​മി​തി​ക​ൾ ഇ​വ​യെ​ക്കു​റി​ച്ച് ക്ലാ​സും ച​ർ​ച്ച​ക​ളും ന​ട​ന്നു. രൂ​പ​ത​യി​ൽ ആ​റു ശു​ശ്രൂ​ഷാ സ​മി​തി​ക​ളും ശ​ക്ത​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

കെ​ആ​ർ​എ​ൽ​സി കേ​ര​ള റീ​ജ ണ​ൽ ബി​സി​സി സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ൺ. ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ, കെഎ​ൽസിഎ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ്, മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ശാ​സ്താം​പ​റ​മ്പി​ൽ, കെ.ജെ. സ​ന്ധ്യാ​വ്, പി.​ആ​ർ. കു​ഞ്ഞ​ച്ച​ൻ, ഔ​സേ​പ്പ​ച്ച​ൻ ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.