ക്രൈസ്തവ സഭകൾ ഒന്നിച്ചുനിൽക്കണം: മാർ ജോർജ് ആലഞ്ചേരി
Sunday, May 5, 2024 10:58 PM IST
എട​ത്വ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​സി​ദ്ധ സ​ര്‍​വ​മ​ത തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി. ​ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്യു​മെ​നി​ക്ക​ല്‍ സം​ഗ​മം ന​ട​ന്നു. വി​വി​ധ ക്രി​സ്തീ​യ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​ഭാ മേ​ല​ധ്യക്ഷ​ന്മാ​രും വൈ​ദി​ക​രും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

മ​ല​ങ്ക​ര മ​ര്‍​ത്തോ​മ്മാ സ​ഭ അ​ടൂ​ര്‍ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ റൈ​റ്റ് റ​വ. മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫിം സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് എ​മി​ര​റ്റ​സ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ല്കി. ലോ​ക സ​മാ​ധാ​ന​ത്തി​നും ശാ​ന്തി​ക്കും ക്രി​സ്തീ​യ സ​ഭ​ക​ള്‍ ഒ​ന്നി​ച്ചു നി​ല്‍​ക്ക​ണ​മെ​ന്നും ക്രി​സ്തുസാ​ക്ഷ്യം മ​റ്റു മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​ര്‍​ന്നു ന​ല്‍​ക​ണ​മെ​ന്നും ക​ര്‍​ദി​നാ​ള്‍ പ​റ​ഞ്ഞു. വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​എ​സ്ഐ മ​ധ്യ​കേ​ര​ള ഇ​ട​വ​ക മു​ന്‍ ബി​ഷ​പ് റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ന്‍ പ്രാ​ര്‍​ഥനാ ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ച്ചു. ആ​ന​പ്ര​മ്പാ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​ഷി​ബു റ്റോം ​വ​ര്‍​ഗീ​സ്, ആ​ന​പ്ര​മ്പാ​ല്‍ മ​ര്‍​ത്തോ​മ്മ പ​ള്ളി വി​കാ​രി റ​വ. സി​ബു പ​ള്ളി​ച്ചി​റ, കു​ന്തി​രി​ക്ക​ന്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ജി​ലൗ നൈ​നാ​ന്‍, ആ​ന​പ്ര​മ്പാ​ല്‍ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി വി​കാ​രി ഫാ. ​ബെ​ന്നി ഏ​ബ്ര​ഹാം, പാ​ണ്ട​ങ്ക​രി സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ജി ഗീ​വ​ര്‍​ഗീ​സ്, ആ​ന​പ്ര​മ്പാ​ല്‍ നി​ത്യ സ​ഹാ​യ മാ​താ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​മ​ത്താ​യി മ​ണ​പ്പ​റ​മ്പി​ല്‍, ആ​ന​പ്ര​മ്പാ​ല്‍ മ​ര്‍​ത്തോ​മ്മ ജൂ​ബി​ലി മ​ന്ദി​രം ഡ​യ​റ​ക്ട​ര്‍ റ​വ. ജോ​ര്‍​ജ് യോ​ഹ​ന്നാ​ന്‍, ഫാ. ​അ​നീ​ഷ് കാ​മി​ച്ചേ​രി, ഫാ. ​തോ​മ​സ് കാ​ര​യ്ക്കാ​ട്ട്, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജ​യി​സ​പ്പ​ന്‍ മ​ത്താ​യി ക​ണ്ട​ത്തി​ല്‍, ജയിം​സ്‌​കു​ട്ടി ക​ന്നേ​ല്‍ തോ​ട്ടു​ക​ട​വി​ല്‍, പി.​കെ. ഫ്രാ​ന്‍​സി​സ് ക​ണ്ട​ത്തി​പ​റ​മ്പി​ല്‍ പ​ത്തി​ല്‍, തി​രു​ന്നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​നോ​യി മാ​ത്യു ഒ​ല​ക്ക​പ്പാ​ടി​ല്‍, എ​ക്യു​മെ​നി​ക്ക​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ റോ​ബി​ന്‍ റ്റി. ​ക​ള​ങ്ങ​ര, സെ​ക്ര​ട്ട​റി ആ​ന്‍​സി ജോ​സ​ഫ്, പി.​ആ​ര്‍.​ഒ ജോ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.