ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സം: ദു​ര​ന്തനി​വാ​ര​ണ സ​മി​തി യോ​ഗം ചേ​ര്‍​ന്നു
Sunday, May 5, 2024 2:29 AM IST
അ​മ്പ​ല​പ്പു​ഴ: ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗം ചേ​ര്‍​ന്നു. എ​ച്ച് സ​ലാം എം​എ​ല്‍​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വ​കു​പ്പു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ക്ക​ണ​മെ​ന്നും എ​ച്ച്. സ​ലാം നി​ര്‍​ദേ​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ര്‍​ശ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​യാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ഉ​ണ്ണി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മ​സൂ​ദ്, ഫി​ഷ​റീ​സ്, റ​വ​ന്യൂ, പോ​ലീ​സ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, ഐ​സി​ഡി​എ​സ് പ്ര​തി​നി​ധി​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.