അ​ധ്യാ​പ​ക​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ റോ​ള്‍​ മോ​ഡ​ലാ​യി മാ​റ​ണം: ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്
Sunday, May 5, 2024 2:29 AM IST
കറ്റാ​നം: അ​ധ്യാ​പ​ക​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ റോ​ള്‍​മോ​ഡ​ലാ​യി മാ​റ​ണ​മെ​ന്നു മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​നും കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീത്ത. കു​ട്ടി​ക​ള്‍​ക്ക് ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ളും ജീ​വി​ത നൈ​പു​ണ്യ​ങ്ങ​ളും അ​ധ്യാ​പ​ക​ര്‍ പ​ക​ര്‍​ന്നു ന​ല്‍​ക​ണം. എ​ല്ലാ​വ​രെയും ഒ​രേപോ​ലെ ഉ​ള്‍​ക്കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് അ​ധ്യാ​പ​ക​ര്‍ ന​ട​ത്തേ​ണ്ട​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ വാ​ര്‍​ഷി​ക ധ്യാ​നം ക​റ്റാ​നം പോ​പ് പ​യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​പ​ത പ്ര​സി​ഡന്‍റ് കെ.​ജി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ഡാ​നി​യേ​ല്‍ തെ​ക്കേ​ട​ത്ത് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി.

മാ​വേ​ലി​ക്ക​ര രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. സ്റ്റീ​ഫ​ന്‍ കു​ള​ത്തുംക​രോ​ട്ട് ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ടി. വ​ര്‍​ഗീ​സ്, രൂ​പ​ത സെ​ക്ര​ട്ട​റി സാ​ന്‍​ബേ​ബി, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ വി​പി​ന്‍ വൈ​ദ്യ​ന്‍, നീ​തു യോ​ഹ​ന്നാ​ന്‍, സി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, ടി. ​ഷീ​ജ, ഷൈ​നി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നാ​യി ഇ​രു​നൂ​റ്റി അ​മ്പ​തോ​ളം അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു.