അ​ബു ഏ​ബ്ര​ഹാം മാ​ത്യു​വി​ന് ക്ലൈമ​റ്റ് ചാ​ന്പ്യ​ൻ യൂ​ത്ത് ഇ​ന്ത്യ ഫെ​ലോ​ഷി​പ്പ്
Wednesday, August 28, 2024 2:40 AM IST
മ​ല്ല​പ്പ​ള്ളി: ക്ലൈ​മ​റ്റ് ചാ​മ്പ്യ​ൻ യൂ​ത്ത് ഇ​ന്ത്യ ഫെ​ലോ​ഷി​പ്പി​നാ​യി അ​ബു ഏ​ബ്ര​ഹാം മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.ബ്രിം​ഗ് ബാ​ക്ക് ഗ്രീ​ൻ ഫൗ​ണ്ടേ​ഷ​നും നാ​ഷ​ണ​ൽ ക്ലൈ​മ​റ്റ് ക​ൺ​സോ​ർ​ഷ്യം യു​ണി​സെ​ഫ് യു​വാ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് ഫെ​ലോ​ഷി​പ്.

ഇ​ന്ത്യ​യി​ലെ ഗ്രാ​മീ​ണ യു​വ​ജ​ന​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന 30 ചാ​മ്പ്യ​ന്മാ​രി​ൽ ഒ​രാ​ളാ​യാ​ണ് അ​ബു ഏ​ബ്ര​ഹാം മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ല​ഭി​ച്ച 1200 ല​ധി​കം അ​പേ​ക്ഷ​ക​രി​ൽ നി​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.


ഡെ​റാ​ഡൂ​ണി​ൽ ന​ട​ക്കു​ന്ന ട്രെ​യി​നിം​ഗ് ഓ​ഫ് ട്രെ​യി​നേ​ഴ്സ് പ്രോ​ഗ്രാ​മി​ൽ അ​ബു പ​ങ്കെ​ടു​ക്കും.
കെ​എ​സ് യു ​പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് അ​ബു ഏ​ബ്ര​ഹാം മാ​ത്യു.