സാ​ല​റി ച​ല​ഞ്ച് : ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, August 28, 2024 2:40 AM IST
പ​ത്ത​നം​തി​ട്ട: സാ​ല​റി ച​ല​ഞ്ചി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും സ​മ്മ​ത​പ​ത്രം ന​ൽ​ക​ണ​മെ​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ബ​ന്ധി​ത സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ച് താ​ത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​രി​ൽ നി​ന്നു മാ​ത്രം സ​മ്മ​ത​പ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ജി​ഒ സം​ഘ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

സാ​ല​റി ച​ല​ഞ്ചി​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ മാ​ത്രം സ​മ്മ​ത​പ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നു വി​രു​ദ്ധ​മാ​യി പ​ത്ത​നം​തി​ട്ട എ​ഡി​എം പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും സ​മ്മ​ത പ​ത്രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്രതിഷേധത്തെത്തു​ട​ർ​ന്ന് പു​തി​യ സ​ർ​ക്കു​ല​ർ ഇ​റ​ക്കാ​മെ​ന്ന് എ​ഡി​എം ഉ​റ​പ്പ് ന​ൽ​കി​യ​തി​നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.


അ​ഞ്ചു ദി​വ​സ​ത്തെ ശ​മ്പ​ള​ത്തി​ൽ കു​റ​ഞ്ഞ തു​ക സ്വീ​ക​രി​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​രിന്‍റെ നി​ർ​ബ​ന്ധി​ത സാ​ല​റി ച​ല​ഞ്ചി​ൽ ജീ​വ​ന​ക്കാ​ർ സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെയും ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ​യും പ്രീ​തി നേ​ടി​യെ​ടു​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ച​ട്ട വി​രു​ദ്ധ ന​ട​പ​ടി ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് എ​ൻ​ജി​ഒ സം​ഘ് ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്റ്‌ എ​ൻ. ജി. ​ഹ​രീ​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ജി. രാ​ഹു​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.