മ​ണി​യാ​ർ പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്ക​ണ​ം: പെ​ൻ​ഷ​നേ​ഴ്സ് കൂ​ട്ടാ​യ്മ
Wednesday, August 28, 2024 2:40 AM IST
പത്തനംതിട്ട: കാ​ലാ​വ​ധി ക​ഴി​യു​ന്ന മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി കെ​എ​സ്ഇ​ബി നേ​രി​ട്ട് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് പെ​ൻ​ഷ​നേ​ഴ്സ് കൂ​ട്ടാ​യ്മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ​ഞ്ഞ വി​ല​യ്ക്കു​ള്ള വൈ​ദ്യു​തി​യു​ടെ ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ ഭ​വി​ഷ്യ​ത്തു​ക​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ റ​ദ്ദു ചെ​യ്ത​തും ഊ​ർ​ജോ​ത്പാ​ദ​ന രം​ഗ​ത്തെ അ​ലം​ഭാ​വ​വു​മാ​ണ് കെ​എ​സ്ഇ​ബി ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും വൈ​ദ്യു​തിചാ​ർ​ജ് വ​ർ​ധ​ന​യ്ക്കും കാ​ര​ണം.

മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ക​രാ​ർ പ്ര​കാ​രം കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കാ​തെ സ്വ​കാ​ര്യ ക​ന്പ​നി​ക്ക് നീ​ട്ടി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ കെ​എ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ വൈ​ദ്യു​തി ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തി.

വൈ​ദ്യു​തി ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ ജാ​ഥ​യെത്തു​ട​ർ​ന്നു​ള്ള ജാ​ഗ്ര​താ​സ​ദ​സ് ടെ​ക്നി​ക്ക​ൽ സെ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദാ​ലി റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് എം. ​ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ്റ്റ​ർ ട്ര​സ്റ്റ് ക​ൺ​വീ​ന​ർ വി.​പി. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​വി. വി​മ​ൽ​ച​ന്ദ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ഷേ​ർ​ളി, കെ. ​മോ​ഹ​ൻ​കു​മാ​ർ, ആ​ർ. ശ്രീ​ദേ​വി, പ്ര​ദീ​പ് കു​മാ​ർ, ആ​ർ.​അ​നി​ൽ കു​മാ​ർ, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പൊ​ടി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.