കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, August 28, 2024 2:40 AM IST
ഇ​ടി​ച്ചുതെ​റി​പ്പി​ച്ച​ത് നാ​ല് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ

കോ​ഴ​ഞ്ചേ​രി: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു, ഒ​രാ​ള്‍ മ​ര​ണ​മ​ട​ഞ്ഞു. ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്ക്. സ്കൂ​ട്ട​ർ യാത്രി കനാ​യ പ്ലാ​ങ്ക​മ​ണ്‍ വെ​ള്ളിയ​റ കൊ​ച്ചേ​ത്ത​റ​യി​ല്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ് (45) മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് മ​ല്ല​പ്പ​ള്ളി - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​ൽ അ​യി​രൂ​ര്‍ വാ​ളം​പ​ടി​ക്കും പാ​ല​ച്ചു​വ​ടി​നും മ​ധ്യേ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. വാ​ളം​പ​ടി​ക്കു സ​മീ​പം ത​ടി​യൂ​ര്‍ പു​ത്ത​ന്‍​ശ​ബ​രി​മ​ല പു​ളി​ക്ക​ല്‍ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ സ്‌​കൂ​ട്ട​റി​ലാ​ണ് കാ​ർ ആ​ദ്യം ഇ​ടി​ച്ച​ത്. പ്ര​സ​ന്ന​കു​മാ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

പി​ന്നീ​ട് ചെ​റു​കോ​ല്‍​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു വ​ന്ന കാ​ർ പാ​ല​ച്ചു​വ​ടി​നു സ​മീ​പം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. റോ​ഡി​ലേ​ക്കു തെ​റി​ച്ചുവീ​ണ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ത​ല്‍​ക്ഷ​ണം മ​രി​ച്ചു. വീ​ണ്ടും 50 മീ​റ്റ​ർ നീ​ങ്ങി​യ കാ​ര്‍ റോ​ഡ​രി​കി​ല്‍ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചുതെ​റി​പ്പി​ച്ച ശേ​ഷം എ​തി​ര്‍ദി​ശ​യി​ല്‍ സ്കൂ​ട്ട​റി​ൽ വ​ന്ന പ്ലാ​ങ്ക​മ​ണ്‍ വെ​ള്ളിയ​റ താ​ന്നി​യോ​ലി​ക്ക​ല്‍ കെ. ​ല​ക്ഷ്മി(30)​യെ ഇ​ടി​ച്ചു.


സ്‌​കൂ​ട്ട​റി​ല്‍നി​ന്നു തെ​റി​ച്ചുവീ​ണ ല​ക്ഷ്മി കാ​റി​ന​ടി​യി​ലാ​യി. സാ​ര​മാ​യി പ​രി​ക്കേ​റ്റ ല​ക്ഷ്മി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്ത് തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ത്രീ​ക​ള്‍ ഓ​ടി​യെ​ത്തി കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ തോ​പ്പി​ല്‍ തെ​ക്ക​തി​ല്‍ റോ​യി മാ​ത്യു ജോ​ര്‍​ജി​നെ ത​ട​ഞ്ഞു​വ​ച്ചു.

കോ​യി​പ്രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇയാളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ര​ണ​മ​ട​ഞ്ഞ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വെള്ളിയ​റ​യി​ല്‍ വെ​ല്‍​ഡിം​ഗ് വ​ര്‍​ക്‌​ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ല​ക്ഷ്മി. മ​ക​ന്‍: വി​ഷ്ണു.