ചെ​ന്പ​നോ​ലി​യി​ൽ കി​സാ​ൻ ഭൂ​മി​പു​ത്ര അ​വാ​ർ​ഡ് വി​ത​ര​ണം
Tuesday, August 27, 2024 5:39 AM IST
റാ​ന്നി: ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി ജി​ല്ലാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വീ​ർ കി​സാ​ൻ ഭൂ​മി​പു​ത്ര അ​വാ​ർ​ഡ് വി​ത​ര​ണം ചെ​മ്പ​നോ​ലി​ഗ്രാ​മ​സ​മി​തി​യി​ൽ ന​ട​ത്തി.

ചെ​മ്പ​നോ​ലി ഗ്രാ​മ​സ​മി​തി​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഏ​ബ്ര​ഹാം കു​റ്റി​വ​യ​ലി​ൽ, അ​ന്ന​മ്മ ഇ​ള​പ്ലാ​ക്കാ​ട്ട്, അ​ന്ന​മ്മ ഒ​ഴ​വാ​കോ​ട്ടാ​യി​ൽ, മ​റി​യാ​മ്മ മു​ക​ളേ​ൽ എന്നിവരെ റാ​ന്നി താ​ലൂ​ക്ക് സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കി​ഴ​ക്കയി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.


ഗ്രാ​മ​സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജോ പു​ളി​ക്കി​യി​ൽ, ജി​ൻ​സ് കൊ​ട്ടാ​ടി​കു​ന്നേ​ൽ, ബെ​ന്നി ഒ​ഴ​വ​കോ​ട്ടാ​യി​ൽ, ജോ​യി മ​ണി​മ​ല, ഇ​ൻ​ഫാ​മി​ന്‍റെ മ​റ്റു പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.