ഗ​വി​യി​ൽ ബി​എ​സ്എ​ൻ​എ​ൽ 4 ജി ​ട​വ​ർ ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന്
Tuesday, August 27, 2024 5:39 AM IST
പ​ത്ത​നം​തി​ട്ട: ഗ​വി​യി​ൽ ഇ​ന്നു മു​ത​ൽ ബി​എ​സ്എ​ൻ​എ​ൽ ക​വ​റേ​ജ്. 4 ജി ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ ട​വ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11.30ന് ​ആ​ന്‍റോ ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും.

സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ ഗ​വി​യി​ൽ ബൂ​സ്റ്റ​ർ ട​വ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തേ​വ​രെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ത്. ഗ​വി അ​ണ​ക്കെ​ട്ടി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു മാ​ത്ര​മേ ബി​എ​സ്എ​ൻ​എ​ൽ റേ​ഞ്ച് ല​ഭ്യ​മാ​കു​മാ​യി​രു​ന്നു​ള്ളൂ.

ഗ​വി​യി​ലെ സ്ഥി​രതാ​മ​സ​ക്കാ​രും സ​ഞ്ചാ​രി​ക​ളാ​യി എ​ത്തു​ന്ന​വ​രും ഇ​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽപോ​ലും മൊ​ബൈ​ൽ​റേ​ഞ്ച് കി​ട്ടാ​തെ വ​രു​ന്ന​ത് പ്ര​തി​ദി​ന സ​ഞ്ചാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​തി​സ​ന്ധി​യാ​ണുണ്ടാ​ക്കി​യ​ത്.


പു​തി​യ ട​വ​ർ ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ ദൂ​ര​ത്തി​ൽ സി​ഗ്ന​ൽ ല​ഭി​ക്കു​ക​യും ഡേ​റ്റ​ക​ൾ കൈ​മാ​റു​ക​യും ചെ​യ്യാ​നാ​കും. ഗ​വി​യി​ൽ കെ​എ​ഫ്ഡി​സി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ട​വ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ട​വ​ർ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 2002 മു​ത​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ആ​രം​ഭി​ച്ച​താ​ണ്. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​മാ​യ​തി​നാ​ൽ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​യി​രു​ന്നു. 60 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ട​വ​ർ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.