ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും ഗോ​പി​ക​മാ​രും നി​ര​ന്നു; നാ​ടി​ന് ആ​ഘോ​ഷ​മാ​യി ശ്രീ​കൃ​ഷ്ണ ജ​യ​ന്തി
Tuesday, August 27, 2024 5:39 AM IST
പ​ത്ത​നം​തി​ട്ട: വീ​ഥി​ക​ളെ അ​ന്പാ​ടി​ക​ളാ​ക്കി ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും ഗോ​പി​ക​മാ​രും; ശോ​ഭാ​യാ​ത്ര​ക​ൾ നാ​ടി​ന് ആ​ഘോ​ഷ​മാ​യി. ഉ​റി​യ​ടി​ച്ച് ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും നൃ​ത്ത​മാ​ടി ഗോ​പി​ക​മാ​രും നി​ര​ത്തു​ക​ൾ കൈ​യ​ട​ക്കി​യ​പ്പോ​ൾ സാ​യം​സ​ന്ധ്യ നാ​ട്ടി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ദി​ന​മാ​യി മാ​റി.

ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​ദി​ന​മാ​യ ഇ​ന്ന​ലെ 458 ശോ​ഭാ​യാ​ത്ര​ക​ളും 153 മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ച്ചു. എ​ല്ലാ ശോ​ഭാ​യാ​ത്ര​ക​ൾ​ക്കും മു​ന്നോ​ടി​യാ​യി വ​യ​നാ​ട് അ​നു​ശോ​ച​ന​സ​ന്ദേ​ശം വാ​യി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി.
ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​ക്കു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ൽ 1,328 കേ​ന്ദ്ര​ങ്ങ​ളി​ലും 28,000 വീ​ടു​ക​ളി​ലും പ​താ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​കു​ല പ​താ​ക​ക​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു.


300 കേ​ന്ദ്ര​ങ്ങ​ളി​ൽ വൃ​ക്ഷ​പൂ​ജ, ന​ദീ​വ​ന്ദ​നം, ഗോ​പൂ​ജ എ​ന്നി​വ ന​ട​ന്നു.വ​യ​നാ​ട് ദു​രി​തബാ​ധി​ത​ർ​ക്കാ​യി ബാ​ല​ഗോ​കു​ലം ശേ​ഖ​രി​ച്ച തു​ക​യു​ടെ ആ​ദ്യഗ​ഡു സേ​വാ​ഭാ​ര​തി​ക്കു കൈ​മാ​റി. ശോ​ഭാ​യാ​ത്ര​ക​ളി​ൽ ശേ​ഖ​രി​ച്ച തു​ക ര​ണ്ടാം ഗ​ഡു എ​ന്ന നി​ല​യി​ൽ കൈ​മാ​റി. മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.
പ​ത്ത​നം​തി​ട്ട​യി​ൽ കു​ന്പ​ഴ, ഓ​മ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ന്നു. റാ​ന്നി, പ​ന്ത​ളം,അ​ടൂ​ർ, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​ണ് ന​ട​ന്ന​ത്.