പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം
Tuesday, August 27, 2024 5:39 AM IST
മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗ്ലോ​ബ​ൽ സം​ഗ​മ​വും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ഫൊ​ക്കാ​ന, ഫോ​മ എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു വി​വി​ധ പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സു​നു ഏ​ബ്ര​ഹാ​മിന്‍റെ അ​നു​സ്മ​ര​ണ യോ​ഗ​വും മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് അ​ൻ​പ് ആ​ശ്ര​മ​ത്തി​ൽ ന​ട​ന്നു. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് പു​തു​ശേ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​ര്യ​ൻ ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാ​ക്കോ​ബാ​യ സ​ഭ മു​ൻ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


നാ​ക്ക​ട മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ.​ എ.​ജെ. ജോ​ൺ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഫൊ​ക്കാ​ന സീ​നി​യ​ർ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ലാ മാ​രേ​ട്ട്, അ​ൻ​പ് ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വോ​റി​യോ​സ് തോ​മ​സ്, എം.​എ. അ​ല​ക്സ്, ജി​ജു വൈ​ക്ക​ത്തി​ശേ​രി,സി​ബി ആ​ഞ്ഞി​ലി​ത്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ. ​എ.ജെ. ​ജോ​ണി​ന് സോ​ഷ്യ​ൽ സ​ർ​വീ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് 2024 ഗീ​വ​ർ​ഗി​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ന​ൽ​കി. ച​ട​ങ്ങി​ൽ മി​ക​ച്ച ക​ർ​ഷ​ക​നെ​യും ആ​ദ​രി​ച്ചു. അ​ന്ത​രി​ച്ച സു​നു ഏ​ബ്ര​ഹ​മി​ന്‍റെ സ്മാ​ര​ണ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യും ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണ പ​ദ്ധ​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.