മൈ​ല​പ്ര​യി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: കോ​ൺ​ഗ്ര​സ്
Tuesday, August 27, 2024 5:39 AM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ദേ​ശ​ങ്ങ​ളാ​യ അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ചീ​ങ്ക​ൽ​ത്ത​ടം പ​ത്ത​ര​പ്പ​ടി, മ​ന്ദ​പ്പു​ഴ, മ​ടു​ക്കാ​മൂ​ട്ടി​ൽ​ഭാ​ഗം സ​മീ​പപ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നു മൈ​ല​പ്ര ടൗ​ൺ ഏ​ഴാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കയോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​ക്കാ​ല​മാ​യി​ട്ടും പൈ​പ്പി​ലൂ​ടെ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്കു ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്ന​തെ​ന്നും വേ​ന​ൽ​ക്കാ​ലം അ​ടു​ക്കു​ന്ന​തോ​ടെ ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന കി​ണ​റു​ക​ൾ വ​റ്റി ജ​ല​ദൗ​ർ​ല​ഭ്യം രൂ​ക്ഷ​മാ​കു​മെ​ന്നും ഇ​തി​നു ശാ​ശ്വ​തപ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


ഡി​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം പ്ര​വ​ർ​ത്ത​കയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജയിം​സ് കീ​ക്ക​രി​ക്കാ​ട്ട്, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ബു മാ​ത്യു, മഹി​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സ​ന്തോ​ഷ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റോ​സ​മ്മ ബേ​ബി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ നി​ർ​മൽ എ​സ്. ജോ​ർ​ജ്, അ​ഭി​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ഞ്ജു റോ​യി മ​ടു​ക്കാ​മൂ​ട്ടി​ൽ പ്ര​സിഡന്‍റായി പു​തി​യ വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.