പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ
Tuesday, August 27, 2024 5:39 AM IST
തുറ​വൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​രൂ​രി​ൽ രണ്ടു പേ​ർ പി​ടി​യി​ൽ. അ​സാം സ്വ​ദേ​ശി​ക​ളാ​യ ഫ​രീ​ദാ​ബാ​ദി​ൽ ഫ​രി​ജു​ൽ (22), മി​റാ​ജു​ൽ ഹ​ക്കി​മി​ൽ മി​റാ​സു​ൽ (19) എ​ന്നി​വ​രാ​ണ് അ​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ പാ​ൻ​പ​രാ​ഗ്, ഹാ​ൻ​സ്, കൂ​ൾ, കൂ​ടാ​തെ വി​വി​ധ ത​രം ല​ഹ​രി സാ​ധാ​ന​ങ്ങ​ളും ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ത്തി.

സ​മീ​പ​ത്തെ വീ​ട്ടി​ന്‍റെ മ​തി​ലി​നു​ള്ളി​ൽ തെ​ർ​മോ​ക്കോൾ പെ​ട്ടി​യി​ലാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്കൂളി​ൽ അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക​ളി​ൽനി​ന്ന് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു.


കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ച്ച​വ​ട​ക്കാ​രി​ൽനി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന​യ് ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ജോ​ബി ത​ത്തം​കേ​രി​ൽ പ​റ​ഞ്ഞു.