ഓ​ണ​റേ​റി​യം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: സ്കൂ​ൾ പാ​ച​കത്തൊ​ഴി​ലാ​ളി സം​ഘ​ട​ന
Tuesday, August 27, 2024 5:34 AM IST
അ​ടൂ​ർ: സ്കൂ​ൾ പാ​ച​കത്തൊ​ഴി​ലാ​ളി​ക​ളെ വേ​ജ​സ് ആ​ക്ടി​ൽനി​ന്നും മാ​റ്റി വേ​ത​ന​ത്തി​നു പ​ക​രം ഓ​ണ​റേ​റി​യം മാ​ത്രം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു കേ​ര​ള സ്കൂ​ൾ പാ​ച​കത്തൊ​ഴി​ലാ​ളി സം​ഘ​ട​ന (എ​ച്ച്എം​എ​സ് ) സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യാ​ൽ തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന നി​ർ​വ​ച​ന​ത്തി​ൽനി​ന്നും സ്കൂ​ൾ പാ​ച​കത്തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്താ​കും. എ​ച്ച്എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി മാ​ത്യു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​രം​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 14ന് ​ഉ​ത്രാ​ടം നാ​ളി​ൽ സ്കൂ​ൾ പാ​ച​കത്തൊ​ഴി​ലാ​ളി​ക​ൾ 14 ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും ശ്ര​ദ്ധക്ഷ​ണി​ക്ക​ൽ സ​മ​രം ന​ട​ത്തും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. ശ​കു​ന്ത​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .


സം​ഘ​ട​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ഷാ​ന​വാ​സ്, എ​സ്. രേ​ഷ്മ മോ​ൾ, എ. ​മേ​രി​ക്കു​ട്ടി, കെ.​എ​ൻ. കു​ട്ട​ൻ നാ​യ​ർ, എം. ​വേ​ണു​ക്കു​ട്ട​ൻ, ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ പാ​ച​കത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശപ​ത്രി​ക ന​ട​പ്പി​ലാ​ക്കി ശ​മ്പ​ള കു​ടി​ശി​ക​യും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ട​ന​ടി വി​ത​ര​ണം ചെ​യ്യു​ക, ഓ​ണം അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, 2016 ൽ ​ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച 250 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു തൊ​ഴി​ലാ​ളി എ​ന്ന തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചുകൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.