ആ​റാ​ട്ടു​ക​ട​വ് - ഓ​ത​റ റോ​ഡ് നി​ര്‍​മാ​ണം: അ​ധി​ക തു​ക​യ്ക്ക് ഭ​ര​ണാ​നു​മ​തി
Monday, August 26, 2024 3:17 AM IST
തി​രു​വ​ല്ല: നി​ര്‍​മാ​ണം ന​ട​ന്നു​വ​ന്നി​രു​ന്ന ആ​റാ​ട്ടു​ക​ട​വ് - ഓ​ത​റ റോ​ഡി​ല്‍ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച​പ്പോ​ഴുണ്ടാ​യ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ധി​ക തു​ക​യ്ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.

2021 - 22 വ​ര്‍​ഷ​ത്തെ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് അ​ഞ്ചുകോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2022 മാ​ര്‍​ച്ചി​ല്‍ ജോ​ലി ടെ​ന്‍​ഡ​ര്‍ ചെ​യ്യു​ക​യും ജൂ​ണ്‍ മാ​സ​ത്തി​ല്‍ ക​രാ​റു​കാ​ര​ന്‍ നി​ര്‍​മാ​ണം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ​തു.

റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​ക​ളു​ടെ​യും ക​ലു​ങ്കി​ന്‍റെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍​ക്കാ​യി റോ​ഡിന്‍റെ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചു.


ജോ​ലി​ക​ള്‍​ക്ക് കാ​ല​താ​മ​സം നേ​രി​ട്ട​തി​നാ​ല്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​വാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ക​രാ​റു​കാ​ര​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​രം ഒ​ഴി​വാ​ക്കു​ക​യു​മാ​യി​രു​ന്നു.

കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള തു​ക​യ്ക്കുകൂ​ടി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ റോ​ഡി​ന്‍റെ ബാ​ക്കി​യു​ള്ള നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്നതാ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.