വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, August 26, 2024 3:17 AM IST
റാ​ന്നി: വീ​ട്ടു​മു​റ്റ​ത്തു​കൂ​ടി​യു​ള്ള ന​ട​പ്പ് വി​ല​ക്കി​യ വി​രോ​ധ​ത്തി​ല്‍ പ​ശു​വി​നെ​യും കി​ടാ​വി​നെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക​ള്ളി​ക്കാ​ട്ട് ബി​നു തോ​മ​സി​നെ​യാ​ണ് (31) റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ഴ​വ​ങ്ങാ​ടി പോ​ത്തു​കു​ന്നേ​ല്‍ ഭാ​ഗ​ത്ത് കൂ​ട്ടി​നു​ള്ളി​ല്‍​നി​ന്നി​രു​ന്ന പ​ശു​വി​നെ​യും കി​ടാ​വി​നെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വീ​ടി​നു നേ​രേ ക​ല്ലെ​റി​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ബി​നു തോ​മ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ട്ടി​യ​പ്പാ​റ കോ​ള​ജ് റോ​ഡ് പൂ​വ​ത്തും​കു​ന്ന് കൊ​ച്ചേ​ത്ത​റ​യി​ല്‍ മോ​ഹ​ന്‍​കു​മാ​റി​ന്‍റെ ക​ന്നു​കാ​ലി​ക​ള്‍​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ പ​ശു​വി​നെ ക​റ​ക്കാ​ന്‍ കൂ​ട്ടി​നു​ള്ളി​ല്‍ കാ​ലി​ത്തൊ​ഴു​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ശു​വി​ന്‍റെ ക​ഴു​ത്തി​ലെ വെ​ട്ടി​യ മു​റി​വു കാ​ണു​ന്ന​ത്.


ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം ബി​നു തോ​മ​സ് മോ​ഹ​ന്‍ കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തു​കൂ​ടി അ​ടു​ത്ത പ​റ​മ്പി​ലേ​ക്ക് ന​ട​ന്നു​പോ​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി​യ ബി​നു അ​തു​വ​ഴി പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഹ​ന്‍​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​മാ​യി ത​ര്‍​ക്കി​ച്ചി​രു​ന്നു.

വീ​ടി​ന്‍റെ മു​റ്റ​ത്തു​കൂ​ടി പോ​ക​രു​തെ​ന്നു​ള്ള വി​ല​ക്ക് അ​വ​ഗ​ണി​ച്ച് ബി​നു മോ​ഹ​ന്‍ കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ​ശു​വി​നെ​യും കു​ട്ടി​യെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

കൂ​ടാ​തെ ത​ന്നെ ദേ​ഹോ​പ​ദ്ര​വ​ത്തി​നു ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി മോ​ഹ​ന്‍​കു​മാ​റി​ന്‍റെ ഭാ​ര്യ മി​നി പ​റ​ഞ്ഞു.