ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ശോ​ഭാ​യാ​ത്ര​ക​ള്‍ ഇ​ന്ന്
Monday, August 26, 2024 2:52 AM IST
പ​ത്ത​നം​തി​ട്ട: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ശോ​ഭാ​യാ​ത്ര​ക​ള്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ക്കും. ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യ്ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്.

വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ല​ഗോ​കു​ലം ത​ട്ട മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "പു​ണ്യ​മീ മ​ണ്ണ് പ​വി​ത്ര​മീ ജ​ന്മം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷം ന​ട​ക്കും.

ഒ​രി​പ്പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ ശോ​ഭ​യാ​ത്ര​ക​ള്‍, വി​വി​ധ ബാ​ല​ഗോ​കു​ലം ബാ​ലി​ക​മാ​രു​ടെ ഗോ​പി​കാ​നൃ​ത്തം, ഉ​റി​യ​ടി എ​ന്നീ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.

പൊ​ങ്ങ​ല​ടീ ചെ​റീ​ല​യ്യ​ത്ത് ക്ഷേ​ത്രം, പ​ടു​ക്കോ​ട്ടു​ക്ക​ല്‍ ആ​യി​ര​വി​ല്ലി​ക്കാ​വ്, ഭ​ഗ​വ​തി​ക്കും പ​ടി​ഞ്ഞാ​റ് ദു​ര്‍​ഗാ​പു​രം ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും പു​റ​പ്പെ​ടു​ന്ന ശോ​ഭാ​യാ​ത്ര​ക​ള്‍ ഗു​രു​നാ​ഥ​ന്‍ കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി ഒ​രി​പ്പു​റം ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ശേ​ഷ​മാ​ണ് ശോ​ഭാ​യാ​ത്ര​യും പ​രി​പാ​ടി​ക​ളും. സം​യു​ക്ത മ​ഹാ​ശോ​ഭ​യാ​ത്ര ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. നാ​രാ​യ​ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ന്ത​ളം ബാ​ല​ഗോ​കു​ലം മു​ള​മ്പു​ഴ മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി മ​ഹാ ശോ​ഭാ​യാ​ത്ര ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കും.

ശാ​സ്താം​വ​ട്ടം, മു​ടി​യൂ​ര്‍​ക്കോ​ണം, തോ​ട്ട​ക്കോ​ണം, മു​ള​മ്പു​ഴ, മാ​ങ്ങാ​രം തെ​ക്ക്, മാ​ങ്ങാ​രം വ​ട​ക്ക്, ചേ​രി​ക്ക​ല്‍ എ​ന്നി ഗോ​കു​ല​ങ്ങ​ളി​ല്‍​നി​ന്നും വി​വി​ധ വേ​ഷ​ങ്ങ​ളോ​ടു​കൂ​ടി​യ സം​യു​ക്ത ശോ​ഭാ​യാ​ത്ര സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം മു​ട്ടാ​ര്‍ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നും അ​ല​ങ്ക​രി​ച്ച ര​ഥം, മു​ത്തു​ക്കു​ട​ക​ള്‍, വാ​ദ്യ​മേ​ള​ങ്ങ​ള്‍, ശ്രീ​കൃ​ഷ്ണ​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി വി​വി​ധ വേ​ഷ​ങ്ങ​ള്‍, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍, ഗോ​കു​ല ധ്വ​ജം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നും ഉ​റി​യ​ടി​ക്കും ശേ​ഷം മു​ടി​യൂ​ര്‍​ക്കോ​ണം ശാ​സ്താം​വ​ട്ടം ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ക്കും.

പ​ത്ത​നം​തി​ട്ട: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​ന​മാ​യ ഇ​ന്ന് കു​മ്പ​ഴ​യി​ല്‍ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ക്കും. ശ്രീ​നാ​രാ​യ​ണ​പു​രം, തു​ണ്ടു​മ​ണ്‍​ക​ര, മൈ​ലാ​ടും​പാ​റ, പ​രു​ത്യാ​നി​ക്ക​ല്‍, കു​മ്പ​ഴ​പാ​റ​മ​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ള്‍ വൈ​കു​ന്നേ​രം നാ​ലി​ന് കു​മ്പ​ഴ ശ്രീ​നാ​രാ​യ​ണ​സ്തൂ​പി​ക​യ്ക്കു സ​മീ​പം സം​ഗ​മി​ക്കും. തു​ട​ര്‍​ന്ന് മ​ഹാ​ശോ​ഭാ​യാ​ത്ര കു​മ്പ​ഴ ടൗ​ണ്‍ ചു​റ്റി അ​മ്പാ​ടി ന​ഗ​റി​ല്‍ (ഓ​പ്പ​ണ്‍ സ്റ്റേ​ജ്) സ​മാ​പി​ക്കും.


അ​തി​നു ശേ​ഷം പൊ​തു​പ​രി​പാ​ടി ന​ട​ക്കും. വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ള്‍, ഗോ​പി​കാ​നൃ​ത്തം, ഉ​റി​യ​ടി എ​ന്നി​വ ശോ​ഭാ​യാ​ത്ര​യ്ക്ക് കൊ​ഴു​പ്പേ​കും. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ വെ​ട്ടി​പ്പു​റം, വ​ല​ഞ്ചു​ഴി, ക​ല്ല​റ​ക്ക​ട​വ്, കൊ​ടു​ന്ത​റ, മ​ണ്ണാ​റ​മ​ല, മ​റൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ശോ​ഭ​യാ​ത്ര ന​ട​ക്കും.

അ​ടൂ​ര്‍: ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഹാ ശോ​ഭാ​യാ​ത്ര​ക​ളും ഉ​പ​ശോ​ഭാ​യാ​ത്ര​ക​ളും ന​ട​ക്കും. അ​ടൂ​ര്‍ ന​ഗ​രം പ​റ​ക്കോ​ട്, തെ​ങ്ങ​മം, പ​ള്ളി​ക്ക​ല്‍, പെ​രി​ങ്ങ​നാ​ട്, മ​ണ്ണ​ടി, ഏ​റ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ള്‍ ന​ട​ക്കും.

തി​രു​വ​ല്ല: ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ക​വി​യൂ​ര്‍ മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ക്കും. ക​വി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര​ക​ള്‍ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭ​യാ​ത്ര​യാ​യി ക​വി​യൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ എ​ത്തി​ച്ചേ​രും.

തു​ട​ര്‍​ന്ന് ഉ​റി​യ​ടി, ക​വി​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്തൃ​ക്കോ​വി​ല്‍ മ​ഹാ​വി​ഷ്ണു ന​ട​യി​ല്‍ വി​ശേ​ഷാ​ല്‍ ദീ​പാ​രാ​ധ​ന, പ്ര​സാ​ദ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ക്കും. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്നും മൂ​ന്നി​ന് ശോ​ഭ​യാ​ത്ര​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി വ​യ​നാ​ട് ശ്ര​ദ്ധാ​ഞ്ജ​ലി​യും സേ​വാ സ​മ​ര്‍​പ്പ​ണ​വും ന​ട​ക്കും.

മ​ല്ല​പ്പ​ള്ളി​യി​ല്‍ മ​ഹാ​ശോ​ഭാ യാ​ത്ര​ക​ള്‍

മ​ല്ല​പ്പ​ള്ളി: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 11 മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ളും 51 ശോ​ഭാ​യാ​ത്ര​ക​ളും ന​ട​ത്തും.

പെ​രു​മ്പെ​ട്ടി​യി​ല്‍ അ​ത്യാ​ല്‍ കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി മ​ഹാ​ദേ​വ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ സ​മാ​പി​ക്കും. ചാ​ലാ​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ നി​ന്നു​ള്ള മ​ഹാ​ശോ​ഭാ​യാ​ത്ര കൊ​റ്റ​നാ​ട് ദേ​വീ​ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ല്‍ സ​മാ​പി​ക്കും.

കോ​ട്ടാ​ങ്ങ​ല്‍ കു​ള​ങ്ങ​ര​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ സം​ഗ​മി​ക്കു​ന്ന ശോ​ഭാ​യാ​ത്ര മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി കു​ള​ത്തൂ​ര്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ക്കും. മ​ല്ല​പ്പ​ള്ളി​യി​ല്‍ തി​രു​മാ​ലി​ട ക്ഷേ​ത്ര​ത്തി​ല്‍ മ​ഹാ​ശോ​ഭാ​യാ​ത്ര സം​ഗ​മി​ക്കും. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​രു​ണ്‍ മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.