ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, August 26, 2024 2:52 AM IST
തി​രു​വ​ല്ല: ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യു​ടെ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​നെ തൊ​ഴി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. തി​രു​വ​ല്ല പൊ​ടി​യാ​ടി കാ​രാ​ത്ര കോ​ള​നി​യി​ല്‍ വ​ട​ക്കേ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു ബി​ജു​വാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 22ന് ​രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ചെ​ങ്ങ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ സ്‌​കാ​നിം​ഗി​ലാ​ണ് കു​ട്ടി മ​ര​ണ​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍​പ്പോ​യ വി​ഷ്ണു​വി​നെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പു​ളി​ക്കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


ഏ​ക​ദേ​ശം ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് ക​ല്ലി​ശേ​രി തൈ​മ​റ​വും​ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​ഷ്ണു പൊ​ടി​യാ​ടി​യി​ലെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്. 22നു​രാ​ത്രി ഇ​രു​വ​രും ത​മ്മി​ല്‍ ഉ​ണ്ടാ​യ വാ​ക്കുത​ര്‍​ക്ക​ത്തി​നി​ടെ വി​ഷ്ണു യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ എ​ത്തി ചെ​ങ്ങ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റി​ലാ​യ വി​ഷ്ണു ബി​ജു​വി​നെ തി​രു​വ​ല്ല കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.