ആ​ര​ണ്യ​കം ഇ​ക്കോ ക​ഫേ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം
Monday, August 26, 2024 2:52 AM IST
കോ​ന്നി: വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ര​ണ്യ​കം ഇ​ക്കോ ക​ഫേ​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കോ​ന്നി - ത​ണ്ണി​ത്തോ​ട് റോ​ഡി​ല്‍ പേ​രു​വാ​ലി​യി​ല്‍ ബാം​ബൂ ഹ​ട്ടി​നോ​ട് ചേ​ര്‍​ന്നാ​ണ് ആ​ര​ണ്യ​കം ഇ​ക്കോ ക​ഫേ നി​ര്‍​മി​ക്കു​ന്ന​ത്.

6.76 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പെ​രു​നാ​ട് ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ ഹാ​ള്‍, അ​ടു​ക്ക​ള, സ്റ്റോ​ര്‍ റൂം ​ഉ​ള്‍​പ്പെ​ടെ ക​ഫേ​യി​ലു​ണ്ടാ​കും. ക​ഫേ​യ്ക്കു ചു​റ്റും ഇ​ന്‍റ​ര്‍​ലോ​ക്ക് ടൈ​ലു​ക​ള്‍ വി​രി​ക്കും.


നി​ല​വി​ല്‍ താ​ത്കാ​ലി​ക ഷെ​ഡി​ലാ​ണ് ക​ഫേ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. പേ​രു​വാ​ലി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​സാ​മു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ന്നി ഡി​എ​ഫ്ഒ ആ​യു​ഷ് കു​മാ​ര്‍, കോ​ന്നി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. മ​നോ​ജ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ നൗ​ഷാ​ദ്, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.