അ​യ്യ​ന്‍​കാ​ളി ജ​ന്മ​വാ​ര്‍​ഷി​ക​വും പ​ഠ​നസ​ഹാ​യ പ​ദ്ധ​തി വി​ത​ര​ണ​വും
Sunday, August 25, 2024 3:14 AM IST
പ​ത്ത​നം​തി​ട്ട: അ​യ്യ​ന്‍​കാ​ളി​യു​ടെ 161-ാം ജ​ന്മ​വാ​ര്‍​ഷി​ക​ദി​നാ​ഘോ​ഷ​വും പ​ഞ്ച​മി പ​ഠ​ന​സ​ഹാ​യ​പ​ദ്ധ​തി മൂ​ന്നാം​ഘ​ട്ട​വി​ത​ര​ണ​വും 28ന് ​ഡി​എ​ച്ച്ആ​ര്‍​എം കേ​ര​ള​യു​ടെ (ഡെ​മോ​ക്രാ​റ്റി​ക് ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് മൂ​വ്മെ​ന്‍റ് കേ​ര​ള) ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ര​മൊ​ഴി മ​ഹോ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രാ​വി​ലെ 7.30ന് ​കൊ​ടു​മ​ണ്‍ മം​ഗ​ലം​കു​ന്ന് ബു​ദ്ധ​പ​ഗോ​ഡ​യി​ല്‍ വ​ന്ദേ​ജി ധ​മ​മി​ത്ര​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ബൗ​ദ്ധാ​ചാ​ര​പ്ര​കാ​രം കു​രു​ന്നു​ക​ള്‍ അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് ക​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ഡി​എ​ച്ച്ആ​ര്‍​എം കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബൈ​ജു പ​ത്ത​നാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ഡി​എ​സ്എ​സ് കേ​ര​ള​യു​ടെ സം​സ്ഥാ​ന ചെ​യ​ര്‍​പേ​ഴ്സ​ണ്‍ രേ​ഷ്മ ക​രി​വേ​ട​കം ഉ​ദ്ഘാ​ട​നം ചെ​യ്യും.പ​ഞ്ച​മി പ​ഠ​ന​സ​ഹാ​യ​പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഡി​എ​ച്ച്ആ​ര്‍​എം കേ​ര​ള സെ​ന്‍​ട്ര​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സി​ന്ധു പ​ത്ത​നാ​പു​രം, ഷ​ണ്‍​മു​ഖ​ന്‍ പ​ര​വൂ​ര്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ക്കും.

തു​ട​ര്‍​ന്ന് നാ​ട​ന്‍പാ​ട്ടും ഉ​ണ്ടാ​യി​രി​ക്കും. ഡി​എ​ച്ച്ആ​ര്‍​എം ചെ​യ​ര്‍​പേ​ഴ്സ​ണ്‍​അ​ശ്വ​തി ബാ​ബു, സെ​ക്ര​ട്ട​റി ബൈ​ജു പ​ത്ത​നാ​പു​രം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ചി​റ​ക്ക​ര, ശി​വ​കാ​മി സു​രേ​ഷ്, ശ​ര​ത് വ​ര്‍​ക്ക​ല എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.