പോ​ക്‌​സോ കേ​സി​ല്‍ യുവാ​വി​ന് 30 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
Sunday, August 25, 2024 3:14 AM IST
അ​ടൂ​ര്‍: പ്രാ​യപൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വും 1,20,000 രൂ​പ പി​ഴ​യും. അ​ടൂ​ര്‍ ആ​ന​ന്ദ​പ്പ​ള്ളി ര​ഞ്ജി​ത്ത് ഭ​വ​ന​ത്തി​ല്‍ ആ​ര്‍. ര​ഞ്ജി​ത്തി​നെ​യാ​ണ് (33) അ​ടൂ​ര്‍ അ​തി​വേ​ഗ​ത കോ​ട​തി ജ​ഡ്ജി ടി. ​മ​ഞ്ജി​ത്ത് ശി​ക്ഷി​ച്ച​ത്. വി​വാ​ഹി​ത​നും അ​തി​ജീ​വി​ത​യു​ടെ കു​ടും​ബ സു​ഹൃ​ത്തു​മാ​യ ര​ഞ്ജി​ത്ത് 2023 ജൂ​ണ്‍ 9, 11 തീ​യ​തി​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

അ​ടൂ​ര്‍ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ശ്രീ​കു​മാ​ര്‍ അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ പ്ര​തി ഇ​ന്ത്യ​ന്‍ ശി​ക്ഷാനി​യ​മം, പോ​ക്‌​സോ ആ​ക്റ്റ് എ​ന്നി​വ​പ്ര​കാ​രം കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യാ​ണ് ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തുനി​ന്നും 12 സാ​ക്ഷി​ക​ളെ​യും 22 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.


പ്ര​തി തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം അ​തി​ജീ​വ​ത​യ്ക്കു ന​ല്‍​കാ​ന്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. തു​ക അ​ട​യ്ക്കാ​തെ വ​ന്നാ​ല്‍ അ​ധി​കം ആ​റു മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്മി​താ പി. ​ജോ​ണ്‍ ഹാ​ജ​രാ​യി.