പു​ത്ത​ന്‍​പീ​ടി​ക സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണം
Sunday, August 25, 2024 3:14 AM IST
പ​ത്ത​നം​തി​ട്ട: പു​ത്ത​ന്‍​പീ​ടി​ക സെന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും. വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ പ്ര​സി​ദ്ധി​യാ​ര്‍​ജി​ച്ച​തും തെ​ക്കി​ന്‍റെ മ​ണ​ര്‍​കാ​ട് എ​ന്ന നാ​മ​ധേ​യ​വു​മു​ള്ള പ​ള്ളി​യി​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും വൈ​കു​ന്നേ​രം ധ്യാ​ന​ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​കു​മെ​ന്നു വി​കാ​രി ഫാ.​എ​ബി ടി. ​സാ​മു​വേ​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം പെ​രു​ന്നാ​ളി​നു തു​ട​ക്കം കു​റി​ച്ച് കൊ​ടി​യേ​റും. തു​ട​ര്‍​ന്നു പൂ​ര്‍​വി​ക​രെ സ്മ​രി​ച്ചു​കൊ​ണ്ട് പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ഉ​ണ്ടാ​കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു രാ​വി​ലെ ഡോ.​ യു​ഹാ​നോ​ന്‍ മാ​ര്‍ ദി​മ​ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 10.30 മു​ത​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ണ്ടാ​കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ ഫാ.​ ബ്രി​ന്‍​സ് അ​ല​ക്‌​സ് മാ​ത്യൂ​സ് പ്ര​സം​ഗി​ക്കും. നാ​ലി​നു രാ​വി​ലെ യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് മ​ര്‍​ത്ത​മ​റി​യം സ​മാ​ജം വ​നി​താസം​ഗ​മം. ജി​ഷാ തോ​മ​സ് ക്ലാ​സെ​ടു​ക്കും.


ഏ​ഴി​നു വൈ​കു​ന്നേ​രം 4.30ന് ​പ​ക​ല്‍ റാ​സ. ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം. ഡോ.​ ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ല്‍​കും. പു​ത്ത​ന്‍​പീ​ടി​ക സെ​ന്‍റ് മേ​രീ​സ് കു​രി​ശ​ടി​യി​ലേ​ക്ക് ചെ​മ്പെ​ടു​പ്പ് പ്ര​ദ​ക്ഷി​ണം, അ​രി​യി​ടീ​ല്‍. എ​ട്ടി​നു രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, വാ​ഴ്‌വ്, ​മെ​റി​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണം, നേ​ര്‍​ച്ച​വി​ള​മ്പ് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ള്‍ സ​മാ​പി​ക്കും. ട്ര​സ്റ്റി തോ​മ​സ് വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി റോ​ണ്‍​സ​ണ്‍ ജോ​ണ്‍, ത​ങ്ക​ച്ച​ന്‍ വി. ​ജോ​ണ്‍, റെ​ജി ജോ​ര്‍​ജ്, ലി​നു മാ​ത്യു, ജോ​ണ്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.