വ​ഖ​ഫ് നി​യ​മം: സെ​മി​നാ​ര്‍ 28ന്
Sunday, August 25, 2024 3:14 AM IST
പ​ത്ത​നം​തി​ട്ട: പു​തി​യ വ​ഖ​ഫ് നി​യ​മവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ മ​ഹ​ല്‍ കോ-ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 28നു ​പ​ത്ത​നം​തി​ട്ട ടൗ​ണ്‍ മു​സ്‌ലിം ​ജ​മാ​അ​ത്ത് ഹാ​ളി​ല്‍ സെ​മി​നാ​ര്‍ ന​ട​ക്കും.

നി​ല​വി​ലു​ള്ള വ​ഖ​ഫ് നി​യ​മം തു​ട​ര​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പുന​ല്‍​കു​ന്ന അ​വ​കാ​ശ​ങ്ങ​ള്‍​ക്കും ശ​രി​അ​ത്തി​നും വി​രു​ദ്ധ​മാ​യ പു​തി​യ നി​യ​മം അ​ട​ച്ചേ​ല്‍​പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സെ​മി​നാ​റെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീര്‍ ഹു​സൈ​ന്‍ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

കേ​ന്ദ്ര വ​ഖഫ് കൗ​ണ്‍​സി​ല്‍ മു​ന്‍​സെ​ക്ര​ട്ട​റി ബി.​എം. ജ​മാ​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. മു​സ്‌​ലിം പേ​ര്‍​സ​ണ​ല്‍ ലോ ​ബോ​ര്‍​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഓ​ച്ചി​റ അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ മൗ​ല​വി അ​ല്‍ ഖാ​സി​മി പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ഹ​ല്‍ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ജി​ല്ലാ ചെ​യ​ര്‍​മാ​നും മു​ന്‍ ജി​ല്ലാ ജ​ഡ്ജി​യു​മാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


പ​ത്ത​നം​തി​ട്ട ജു​മാ മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ മൗ​ല​വി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ത​നം​തി​ട്ട ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജി എ​ച്ച്. ഷാ​ജ​ഹാ​ന്‍ സ്വാ​ഗ​ത​വും ഡി​എം​സി​സി ട്ര​ഷ​റ​ര്‍ അ​ബ്ദു​ല്‍ കാ​സിം ന​ന്ദി​യും പ​റ​യും. സി​ബി മു​ഹ​മ്മ​ദ് മോ​ഡ​റേ​റ്റ​ര്‍ ആ​യി​രി​ക്കും.

ജി​ല്ലാ മ​ഹ​ല്‍ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​ മു​ഖ്യര​ക്ഷാ​ധി​കാ​രി അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍ മൗ​ല​വി, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ച്ച്. ഷാ​ജ​ഹാ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷു​ഹൈ​ബ് ഹാ​ജി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ നി​സാ​ര്‍ റാ​വു​ത്ത​ര്‍, അ​ബ്ദു​ള്‍​കാ​സിം, എ​ന്‍.​എ. നൈ​സാം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.