മി​ക​വ് 2024 - അ​ക്കാ​ദ​മി​ക് ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, August 25, 2024 3:14 AM IST
പ​ത്ത​നം​തി​ട്ട: അ​ക്കാ​ദ​മി​ക മു​ന്നേ​റ്റ​ത്തി​നും അ​ധ്യാ​പ​ക ശക്തീ​ക​ര​ണ​ത്തി​നു​മാ​യി കെ​എ​സ്ടി​എ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന മി​ക​വ് 2024- അ​ക്കാ​ദ​മി​ക മു​ന്നേ​റ്റ പ​രി​പാ​ടി​യു​ടെ റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ത്ത് അ​ക്കാ​ദ​മി​ക മു​ന്നേ​റ്റ പ​ദ്ധ​തി​ക​ളാ​ണ് കെ​എ​സ്ടി​എ ന​ട​പ്പാ​ക്കു​ന്ന​ത്.

നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ശ​യ വി​നി​മ​യ ശേ​ഷി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള 'ട്വി​ങ്കി​ള്‍', ഡി ​ഗ്രേ​ഡി​ല്ലാ​ത്ത പ​ത്താം ക്ലാ​സി​നാ​യി ഗ​ണി​തം ല​ളി​തം, 2019 നു​ശേ​ഷം സ​ര്‍​വീ​സി​ല്‍ വ​ന്ന അ​ധ്യാ​പ​ക​ര്‍​ക്കാ​യി ന​വ അ​ധ്യാ​പ​ക പ​രി​ശീ​ല​നം,

നി​ര​ന്ത​ര മൂ​ല്യ​നി​ര്‍​ണ​യ പ​രി​ശീ​ല​നം, എ​ല്‍​എ​സ്എ​സ് - യു​എ​സ്എ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം, മാ​തൃ​കാ​പ​രീ​ക്ഷ​ക​ള്‍, 10, 11, 12 ക്ലാ​സു​ക​ളി​ലെ പ​ഠ​ന മി​ക​വി​നാ​യി വി​ദ്യാ​ജോ​തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ക​ദി​ന അ​ക്കാ​ദ​മി​ക ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.


ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്‌സി​ഇ​ആ​ര്‍​ടി റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു ജേ​ക്ക​ബ് നൈ​നാ​ൻ,

ട്ര​ഷ​റ​ര്‍ ബി​ജി​ ബാ​ല​ശ​ങ്ക​ര്‍, ക​ണ്‍​വീ​ന​ര്‍ കെ. ​അ​ജ​യ​കു​മാ​ര്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു കെ. ​സാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗ​ണേ​ഷ് റാം, ​പ്ര​ജി​ത്ത് പ്ര​സ​ന്ന​കു​മാ​ര്‍, ജീ​വ​ന്‍ രാ​ജ്, വി​ദ്യാ വി​ക്ര​മ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.