ജി​ല്ല​യി​ലെ പ്ര​ഥ​മ ഒ​ളി​മ്പി​ക്സി​ന് നാ​ളെ തു​ട​ക്കം
Wednesday, August 28, 2024 1:46 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക് മോ​ഡ​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ഥ​മ ഒ​ളി​മ്പി​ക്‌​സ് നാ​ളെ മു​ത​ല്‍ ആ​രം​ഭി​ക്കും. 41 കാ​യി​ക ഇ​ന​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ ഏ​ഴ് സ​ബ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​യി സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ആ​കെ 15000 കു​ട്ടി​ക​ളാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ജി​ല്ലാ മ​ത്സ​ര​ത്തി​ന് പ​ങ്കെ​ടു​ക്കു​ന്ന​ത്. ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഈ ​വ​ര്‍​ഷം 2168 കു​ട്ടി​ക​ളാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​യ്ക്കേ​ണ്ട​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്കു​ന്ന ജേ​ഴ്‌​സി​യും പ​രി​ശീ​ല​ന പാ​ക്കേ​ജും ജി​ല്ല​ക്ക് മു​ത​ല്‍​കൂ​ട്ടാ​വും. 29, 30, 31, സെ​പ്റ്റം​ബ​ര്‍ ര​ണ്ട് തീ​യ​തി​ക​ളി​ല്‍ 15 കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. തു​ട​ര്‍​ന്ന് ഓ​ണാ​വ​ധി​യി​ലും അ​വ​ധി ക​ഴി​ഞ്ഞു​മാ​യി ന​ട​ത്തും.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍റെ​യും ജി​ല്ലാ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി.​വി. മ​ധു​സൂ​ദ​ന​ന്‍റെ​യും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡി വി​ഭാ​ഗം റീ​ജി​യ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍. രാ​ജേ​ഷ്‌ കു​മാ​റി​ന്‍റെ​യും വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം അ​സി. ഡ​യ​റ​ക്ട​ര്‍ ഇ.​ആ​ര്‍. ഉ​ദ​യ​കു​മാ​രി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​ത്തെ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി ടി. ​ആ​ര്‍ പ്രീ​തി മോ​ള്‍ ക​ക്കാ​ട്ട് സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പി​ക​യും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​അ​ശോ​ക​ന്‍ കാ​റ​ഡു​ക്ക സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നു​മാ​ണ്.