എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ര്‍​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ള്‍ നി​ര്‍​ദേ​ശി​ക്കും: വ​നി​താ ക​മ്മീ​ഷ​ന്‍
Wednesday, August 28, 2024 1:46 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ച്ച് സ​ര്‍​ക്കാ​റി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​സ​തീ​ദേ​വി. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ അ​മ്മ​മാ​ര്‍​ക്ക് വേ​ണ്ടി ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ പ​ബ്ലി​ക് ഹി​യ​റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
ച​ര്‍​ച്ച​യി​ല്‍ ഉ​രി​തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടാ​ണ് സ​ര്‍​ക്കാ​രി​ന് ന​ല്കു​ക. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന അ​മ്മ​മാ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ചു​മു​ള്ള ച​ര്‍​ച്ച​യാ​ണ് പ​ബ്ലി​ക് ഹി​യ​റി​ങ്ങി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ലാ​ണ് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ​ബ്ലി​ക് ഹി​യ​റിം​ഗു​ക​ള്‍ ന​ട​ത്തി​വ​രു​ന്ന​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​യും സാ​മൂ​ഹ്യ​ജീ​വി​ത​ങ്ങ​ളി​ലെ​യും എ​ല്ലാം വി​ഷ​യ​ങ്ങ​ള്‍ പ്ര​ത്യേ​കം പ​ബ്ലി​ക് ഹി​യ​റിം​ഗു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത് പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​റി​ന് ന​ല്കി​യി​ട്ടു​ണ്ട്.

കാ​ഞ്ഞ​ങ്ങാ​ട് ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തി​രു​ന്നു.​ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ര്‍​ക്ക് വൈ​ദ്യ പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ള്‍, ആ​ഴ്ച​യി​ല്‍ വീ​ടു​ക​ളി​ല്‍ വ​ന്നു​പോ​കു​ന്ന കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സേ​വ​നം, ബ​ഡ്സ് സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി കാ​ര്യ​ക്ഷ​മ​മാ​ക്ക​ല്‍ തു​ട​ങ്ങി വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​റി​ന് ന​ല്കു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.


സെ​ന്‍​ട്ര​ലൈ​സ്ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, പു​ന​ര​ധി​വാ​സ കേ​ന്ദ്രം, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ ക​ടം എ​ഴു​തി ത​ള്ള​ണം, ദു​രി​ത​ബാ​ധി​ത​രു​ടെ കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗ​ത്തി​ന് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത അ​നു​സ​രി​ച്ച് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്ക​ണം, ബ​ഡ്സ് സ്‌​കൂ​ളു​ക​ളി​ല്‍ തെ​റാ​പി​സ്റ്റു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണം, പെ​ന്‍​ഷ​ന്‍ വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണം, മ​രു​ന്ന് വി​ത​ര​ണം മു​ട​ങ്ങ​രു​ത് തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളാ​ണ് ദു​രി​ത ബാ​ധി​ത​മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ഭൂ​മി ന​ല്കി സാ​യ് ട്ര​സ്റ്റ് നി​ര്‍​മ്മി​ച്ചു ന​ല്കി​യ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ബ​ഹു​ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി വ​രി​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തോ​ട് ചേ​ര്‍​ന്ന് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന ക​ട​ക​ള്‍ കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നും അ​റി​യി​ച്ചു.

പ​ബ്ലി​ക് ഹി​യ​റിം​ഗി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം പി. ​കു​ഞ്ഞാ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ പി. ​സു​ര്‍​ജി​ത്ത്, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ ആ​ര്യ പി. ​രാ​ജ് എ​ന്നി​വ​ര്‍ സ​ര്‍​ക്കാ​ര്‍ ന​ല്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ എ.​ആ​ര്‍. അ​ര്‍​ച്ച​ന ച​ര്‍​ച്ച ന​യി​ച്ചു.