പെരുംതടിയിൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു
Wednesday, August 28, 2024 1:46 AM IST
രാ​ജ​പു​രം: സ്ഥി​ര​മാ​യി വാ​ഹ​ന അ​പ​ക​ടം ന​ട​ക്കു​ന്ന പെ​രു​ത​ടി​യി​ൽ ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രാ​ജ​പു​രം യൂ​ണി​റ്റ് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

പെ​രു​ത​ടി അ​ങ്ക​ണ​വാ​ടി​യു​ടെ സ​മീ​പം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സ​മീ​പ​കാ​ല​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഴ്ച റാ​ണി​പു​രം സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ ക​ർ​ണാ​ട​ക സൂ​റ​ത്ത്ക​ല്ലി​ലെ വി​ദ്യാ​ർ​ഥി ഇ​വി​ടെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മു​ൻ​പും പ​ല​ത​വ​ണ ഇ​വി​ടെ അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്.


റാ​ണി​പു​രം റൂ​ട്ടി​ലെ അ​പ​ക​ട സാ​ധ്യ​ത ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ടി.​വി. സു​ഗു​ണ​ൻ, സ​ണ്ണി മാ​ണി​ശേ​രി, രാ​ജീ​വ​ൻ സ്നേ​ഹ, ര​വി ക​ള്ളാ​ർ, എം.​പി. വി​നു​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.