ന​ഴ്‌​സ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Tuesday, August 27, 2024 10:37 PM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് ട്രെ​യി​നി​യാ​യ യു​വ​തി​യെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. കൊ​ല്ലം തെ​ന്മ​ല ഉ​രു​ക്കു​ള​ത്തെ കോ​മ​ള​രാ​ജ​ന്‍-​ഷാ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ എ​സ്.​കെ. സ്മൃ​തി (20) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് സം​ഭ​വം.

മൂ​ന്നു​മാ​സ​മാ​യി സ്മൃ​തി ബ​ന്തി​യോ​ട് ഡി​എം ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക്ക് പാ​ര​സെ​റ്റ​മോ​ള്‍ ഗു​ളി​ക​യും കു​ത്തി​വ​യ്പും ന​ല്‍​കാ​ന്‍ ഡോ​ക്ട​ര്‍ സ്മൃ​തി​യോ​ട് പ​റ​ഞ്ഞി​രു​ന്നു.


എ​ന്നാ​ല്‍ ഒ​ന്നു മാ​ത്രം ന​ല്കി​യ​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍ സ്മൃ​തി​യെ ശാ​സി​ച്ചി​രു​ന്ന​താ​യും ഇ​തി​ന്‍റെ വി​ഷ​മം കൊ​ണ്ടാ​കാം പെ​ണ്‍​കു​ട്ടി ക​ടും​കൈ ചെ​യ്ത​തെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ കു​മ്പ​ള പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ബ​ന്ധു​ക്ക​ള്‍ മ​ര​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം വി​ദ​ഗ്ധ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​യ്ക്കു​മെ​ന്ന് കു​മ്പ​ള പൊ​ലീ​സ് അ​റി​യി​ച്ചു. സ​ഹോ​ദ​രി: ശ്രു​തി (ബം​ഗ​ളൂ​രു).