പൊളിക്കുന്നു...ചരിത്രശേഷിപ്പ്
Tuesday, August 27, 2024 1:39 AM IST
താ​യ​ന്നൂ​ർ: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ആ​ദ്യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്നു. കാ​ല​പ്പ​ഴ​ക്കം മൂ​ലം ഫി​റ്റ്ന​സ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ എ​ട്ടു​വ​ർ​ഷം മു​മ്പ് ഈ ​കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക്ലാ​സു​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

1979 ജൂ​ൺ എ​ട്ടി​ന് അ​ന്ന​ത്തെ ധ​ന​മ​ന്ത്രി എ​സ്. വ​ര​ദ​രാ​ജ​ൻ നാ​യ​രാ​ണ് ഈ ​കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മ​ല​യോ​ര​മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഇ​രു​നി​ല കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ അ​ന്ന് അ​പൂ​ർ​വ​മാ​യി​രു​ന്നു. അ​തി​നു​മു​മ്പ് ആ​ല​ത്ത​ടി ത​റ​വാ​ടി​ന്‍റെ പ​ത്താ​യ​പ്പു​ര​യി​ലും ഇ​ന്ന​ത്തെ ഉ​ദ​യ ക്ല​ബ് കെ​ട്ടി​ട​ത്തി​ലു​മാ​യി​രു​ന്നു സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.


കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യി ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത് താ​യ​ന്നൂ​ർ സ്കൂ​ളാ​യി​രു​ന്നു.

മ​ടി​ക്കൈ​യും പ​ര​പ്പ​യും ഇ​രി​യ​യു​മ​ട​ക്കം അ​ന്ന് ഹൈ​സ്കൂ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടേ​ക്കെ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് ദ​ശ​ക​ങ്ങ​ളോ​ളം ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​മേ​റി​യ കെ​ട്ടി​ടം സു​ര​ക്ഷാ​ഭീ​ഷ​ണി​യാ​യ​തോ​ടെ​യാ​ണ് പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.