ചെ​റു​കി​ട പ്ര​സു​ക​ളെ പൊ​ലൂഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്ക​ണം: കെ​പി​എ
Tuesday, August 27, 2024 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ഞ്ച് എ​ച്ച്പി​യി​ല്‍ താ​ഴെ​യു​ള്ള മോ​ട്ടോ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു​കി​ട പ്ര​സു​ക​ളെ മ​ലി​നീ​ക​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ല്‍ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രി​ന്‍റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ച്ച​ടി​യു​ടെ മു​ഖ്യ അ​സം​സ്‌​കൃ​ത വ​സ്തു​വാ​യ ക​ട​ലാ​സ് പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​തും പ്ര​കൃ​തി​ക്ക് ഒ​രു ദോ​ഷ​വും വ​രു​ത്താ​ത്ത​തു​മാ​ണ്. ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഷീ​ന​റി​ക​ളും മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കാ​ത്ത​താ​ണ്. ആ​യ​തി​നാ​ല്‍ അ​ച്ച​ടി​യെ ഗ്രീ​ന്‍ കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സ​മ്മേ​ള​നം​ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. ഹ​സൈ​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ശോ​ക് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ടി. ഉ​മ്മ​ര്‍, റെ​ജി മാ​ത്യു, മൊ​യ്‌​നു​ദ്ദീ​ന്‍, സി​ബി കൊ​ടി​യം​കു​ന്നേ​ല്‍, മു​ജീ​ബ് അ​ഹ​മ്മ​ദ്, വി.​ബി. അ​ജ​യ​കു​മാ​ര്‍, പ്ര​ഭാ​ക​ര​ന്‍ കാ​ഞ്ഞ​ങ്ങാ​ട്, നൗ​ഫ​ല്‍ കു​മ്പ​ഡാ​ജെ, മു​ഹ​മ്മ​ദ് സാ​ലി, സി. ​സു​ധീ​ഷ്, സി​റാ​ജു​ദ്ദീ​ന്‍ മു​ജാ​ഹി​ദ്, ജി​ത്തു പ​ന​യാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍. കേ​ളു ന​മ്പ്യാ​ര്‍ സ്വാ​ഗ​ത​വും ഷം​സീ​ര്‍ അ​തി​ഞ്ഞാ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.